ADVERTISEMENT

ആറു മാസത്തിനകം 3,33,000 സബ്സ്ക്രൈബേഴ്സിലേക്ക് വളർന്നു കൊണ്ടിരിക്കുന്ന എൽഎൻ ബ്ലോഗ് എന്ന ലക്ഷ്മി നായരുടെ യുട്യൂബ് ചാനൽ സബ്സ്ക്രൈബേഴ്സിന്റെ സൗഹൃദ സംഗമം സംഘടിപ്പിച്ചു. ‘സൗഹൃദം – എ ഡേ വിത്ത് ലക്ഷ്മി നായർ’ എന്ന പേരിലായിരുന്നു പരിപാടി. 

  ചാനലിന്റെ വിജയത്തിലുള്ള സന്തോഷവും നന്ദിയും പങ്കുവയ്ക്കാനായിരുന്നു  ഒത്തുകൂടൽ. പരിപാടിയുടെ അറിയിപ്പ് കൊടുത്തപ്പോൾ തന്നെ പ്രതികരണം അതിശയിപ്പിക്കുന്നതായിരുന്നു എന്ന് സംഘാടകർ പറഞ്ഞു. ഒന്നരദിവസം കൊണ്ടു  2000 പേർ റജിസ്റ്റർ ചെയ്തു. രണ്ടാമത്തെ ദിവസം റജിസ്ട്രേഷൻ അവസാനിപ്പിച്ചു.

subscribers
പരിപാടിയിൽ നിന്ന്

രണ്ടു സെഷനുകളിലായിരുന്നു പരിപാടി. തിരുവനന്തപുരം മുതൽ ആറ്റിങ്ങൽ, വർക്കല വരെയുള്ളവർ ആദ്യ സെഷനിലും, കൊല്ലം മുതൽ കാസർകോട് വരെയുള്ളവർ രണ്ടാമത്തെ സെഷനിലും പങ്കെടുത്തു. ലക്ഷ്മി നായർ തയാറാക്കിയ സദ്യയും ക്ഷണിതാക്കൾക്കായി ഒരുക്കിയിരുന്നു. പങ്കെടുക്കാനെത്തിയവർക്കൊപ്പമുള്ള കുട്ടികൾക്കായി ക്രിയേറ്റീവ് കോർണർ സജ്ജമാക്കിയിരുന്നു. ബലൂൺ ആർട്ട്, ചിത്രരചന എന്നിവയും ഉണ്ടായിരുന്നു.

ലക്ഷ്മി നായരുടെ ഭർതൃമാതാവ് വിജയലക്ഷ്മി നായർ പരിപാടി ഉദ്ഘാടനം ചെയ്തു. ചോദ്യോത്തരവേള, ലക്കി ഡിപ്, സമ്മാന വിതരണം തുടങ്ങിയവയും ഉണ്ടായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com