ഡ്രൈ ഫ്രൂട്ടുകളുടെ മഹാസംഗമം, ബ്ലാക്ക് ബ്യൂട്ടി ഫ്രൂട്ട് സൺഡേ

Fruit Ice Cream
SHARE

ഡ്രൈ ഫ്രൂട്ടുകളുടെ മഹാസംഗമം– ഇതാണ് ആദ്യ സ്കൂപ്പ് വായിൽ വയ്ക്കുമ്പോഴും നമുക്ക് കിട്ടുന്ന ഫീൽ. കൊച്ചി കടവന്ത്ര മെട്രോ സ്റ്റേഷനു സമീപത്തെ സ്നൂഷ് ഐസ്ക്രീം പാർലറിലെ ബ്ലാക്ക് ബ്യൂട്ടി ഫ്രൂട്ട് സൺഡേ ഐസ‌് ക്രീമിലാണ് ഈ സമ്പന്നത കാണാനാകുക. 

ബ്ലാക്ക് കറന്റ് സ്കൂപ്പും സ്ട്രോബെറി സ്കൂപ്പും തമ്മിലുള്ള ജുഗൽബന്ദിയാണീ ഐസ്ക്രീം. ഇവരുടെ ബാന്ധവം സ്മൂത്ത് ആക്കാനെന്ന വണ്ണം ഇടയിലൊഴുകിപ്പരക്കുന്നത് സ്ട്രോബെറി ജെല്ലി. എസൻസിന്റെ കുത്ത് ലവലേശമില്ല. ജെല്ലി, ഫ്രൂട്ട് എക്സ്ട്രാക്റ്റിൽ നിന്നുണ്ടാക്കിയതാണെന്ന് വ്യക്തം. ചമയം ടൂട്ടിഫ്രൂട്ടി വക. വില വളരെ ന്യായം. 

ഡ്രൈഫ്രൂട്ടുകളിൽ ഫിഗ്ഗും കശുവണ്ടിയും ഉണക്കമുന്തിരിയും റെയ്സിനുകളും മേമ്പൊടിക്കു തേനും ഉൾപ്പെടും. നന്നായൊന്ന് വയറുനിറയാൻ പറ്റിയ ക്വാണ്ടിറ്റിയുമുണ്ട്. ബ്ലാക്ക് കറന്റിന്റെ ലാവൻഡർ ഷെയ്ഡും സ്ട്രോബെറിയുടെ പിങ്കും ചേർന്ന വർണശബളിമയാണ് ഹൈലൈറ്റ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
FROM ONMANORAMA