ADVERTISEMENT

നമ്മുടെ ശരീരഭാരത്തിന്റെ ഏതാണ്ട് 60 ശതമാനം വെള്ളമാണ്. എന്നാൽ, ഇത്രയും വെള്ളത്തിന്റെ ചെറിയൊരു അംശം, രണ്ടു ശതമാനമോ അതിലേറെയോ നഷ്ടപ്പെട്ടാൽപ്പോലും അതു ശരീരത്തിന് ഏറെ ദോഷം ചെയ്യും. ശരീരത്തിൽ ആവശ്യത്തിന് വെള്ളം കിട്ടിയില്ലെങ്കിൽ അത് ആരോഗ്യത്തെ വല്ലാതെ ബാധിക്കും. ശരീരത്തിന്റെ ചൂട് കൂടും. ക്ഷീണം അനുഭവപ്പെടും. ദഹനപ്രക്രിയയെ ബാധിക്കും. പേശികളുടെയും എല്ലുകളുടെയും പ്രവർത്തനങ്ങൾക്കു ദോഷം ചെയ്യും. കിഡ്നി അടക്കമുള്ള ആന്തരിക അവയവങ്ങളുടെ പ്രവർത്തനങ്ങൾ ശരീരത്തിനുള്ളിലെ വെള്ളത്തിന്റെ അളവ് സ്വാധീനിക്കുന്നുണ്ട്. എന്തിനു തലച്ചോറിനെപ്പോലും അത് ബാധിക്കും. ശരീരത്തിനുള്ളിലെ ആന്തരിക പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിൽ വെള്ളത്തിന്റെ പങ്ക് വളരെ വലുതാണ്. ശരീരത്തിലെ ഫ്ലൂയിഡുകളുടെ ബാലൻസ് നിയന്ത്രിക്കുന്നതിൽ പ്രധാന ഘടകമാണ് വെള്ളം. ശരീരഭാരം നിയന്ത്രിക്കുന്നതിലും വെള്ളത്തിനു പങ്കുണ്ട്. ചർമകാന്തി നിലനിർത്തുന്നതിലും വെള്ളം പ്രധാന പങ്കുവഹിക്കുന്നു

ശരീരത്തിന് ആവശ്യമായ ജലാംശം കൂടുതലായി ലഭ്യമാകുന്നതു വെള്ളം കുടിക്കുന്നതുവഴിയാണ്. വെള്ളത്തിനു പകരമായി മറ്റൊന്നില്ല. പഴങ്ങളോ അവയുടെ ചാറോ പച്ചക്കറികളോ ചായയോ കാപ്പിയോ മറ്റു വസ്തുക്കളോ വെള്ളത്തിന്റെ ഫലം തരികയില്ല. ശരാശരി ആരോഗ്യമുള്ള ഒരാൾ ദിവസം ഒന്നര മുതൽ രണ്ടു ലീറ്റർ വരെ വെള്ളം കുടിക്കണമെന്നാണ് ശാസ്ത്രം. പ്രായം, അദ്ധ്വാനം, പരിസ്ഥിതി, ആരോഗ്യം എന്നിവ കണക്കിലെടുക്കണം. ശരീരത്തിൽ നിന്നു ജലാംശം നഷ്ടപ്പെടുന്നതിനനുസരിച്ച് വെള്ളം കുടിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ‘നിർജലീകരണം’ പല വഴിയുണ്ടാവാം – വിയർപ്പ്, മൂത്രം, കണ്ണീർ എന്നിങ്ങനെ. ശ്വാസോച്ഛ്വാസത്തിലൂടെയും ഈർപം പുറത്തു പോകുന്നുണ്ടെന്നാണ് ശാസ്ത്രലോകം പറയുന്നത്. ചൂടു കൂടുതലോ വരണ്ടതോ ആയ ദിവസങ്ങളിൽ സാധാരണയിലും കൂടുതൽ വെള്ളം കുടിക്കണം.

ഭക്ഷണം കഴിക്കുന്നതിനിടയ്ക്കു വെള്ളം കുടിക്കുന്നതും അത്ര നന്നല്ല. അത് ദഹനത്തെ ബാധിക്കും. ദഹനത്തെ സഹായിക്കുന്ന ദഹനരസങ്ങളുടെ ശക്തി ഭക്ഷണത്തിനിടെ വെള്ളം കുടിക്കുമ്പോൾ നഷ്ടമാകുന്നു. വെള്ളം കലരുമ്പോൾ ശരീരത്തിനുള്ളിലെ ദഹനരസത്തിന്റെ പ്രവർത്തനങ്ങളെ പിന്നോട്ടുവലിക്കുകയും ഇതു ദഹനപ്രക്രിയയെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. ഇതുകൂടാതെ ദഹനരസത്തിന്റെ ഉൽപാദനവും കുറയും. ചുരുക്കത്തിൽ ആഹാരത്തിനൊപ്പം ഏറെ വെള്ളം കുടിക്കാതെ അതിനു മുൻപോ ശേഷമോ കുടിക്കുന്നതാണ് ഉത്തമം. 

English Summary: Drinking Water While Eating: Why You Should Avoid it

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com