ADVERTISEMENT

മക്കൾ യൂട്യൂബ് ചാനൽ തുടങ്ങിയപ്പോൾ നാടൻ വിഭവങ്ങളുടെ രുചിക്കൂട്ടും പാചകവുമായി അവരുടെ വല്ല്യമ്മച്ചിയും ഒപ്പം കൂടി പാചകത്തിന് പ്രായമില്ലെന്ന് കാണിച്ചു തരികയാണ്. കോട്ടയം മാങ്ങാനത്തെ 90 വയസ്സ് പൂർത്തിയായ മറിയാമ്മ ജോസഫിനു നാലുമണിപലഹാരങ്ങളാണ് ഇഷ്ടവിഭവങ്ങൾ. അമ്മച്ചിയുടെ കൈപ്പുണ്യവും സ്നേഹവും പാചകത്തിലും കാണാം. കുമ്പിള്‍ അപ്പം, ഏത്തയ്ക്കാപ്പം, അവലോസ് ഉണ്ട, അവിൽ വിളയിച്ചത്, മുട്ടറോസ്റ്റ്, കപ്പയും മീനും, നാരങ്ങാ അച്ചാർ, ചുണ്ടും തോരനും എന്നിവ അമ്മച്ചി ഉണ്ടാക്കിയാൽ ആർക്കും ഇഷ്ടമാകും. മക്കൾ പാചകത്തിന്റെ വിഡിയോ ചാനൽ തുടങ്ങിയപ്പോൾ അമ്മച്ചിയും രുചിക്കൂട്ടുമായി എത്തി.

‘Cook with teacher’ എന്ന യൂട്യൂബ് ചാനലിന് ഇങ്ങനെയൊരു പേരിടാൻ കാരണം അമ്മച്ചി തലപ്പാടി എം.ടി.എൽ.പി സ്കൂൾ ഹെഡ്മിസ്ട്രസായിരുന്നതുകൊണ്ടു മാത്രമല്ല, രണ്ടാമത്തെ മകൻ ജോർജിന്റെ ഭാര്യ ലാലുവും ഹെഡ്മിസ്ട്രസ്സാണ്. പാചകലോകത്തൊരു ടീച്ചർ സ്പെഷൽ ഫുഡ് വ്ളോഗ്.

അമ്മച്ചി പാചകത്തിൽ മാത്രമല്ല കൊച്ചുമകൻ അലക്സ് സംവിധാനം ചെയ്ത ‘ഡിയർ അമ്മച്ചി’ എന്ന ഷോർട്ട് ഫിലിമിലും താരമാണ്. 

English Summary: Cook with teacher, Youtube Channel

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com