ADVERTISEMENT
സഞ്ജു സാംസൺ
സഞ്ജു സാംസൺ അമ്മ ലിജിയ്ക്കൊപ്പം.

സഞ്‌ജുവിന് ആഹാരകാര്യത്തിൽ പ്രത്യേക നിർബന്ധങ്ങളൊന്നുമില്ല. എന്തും ആസ്വദിച്ചു കഴിക്കും. എന്നാൽ ശരീരം നോക്കി മാത്രമേ കഴിക്കൂ എന്നു മാത്രം. ഏതൊരു കായികതാരത്തെയുംപോലെ കായികക്ഷമതയിൽ ഊന്നിയുള്ള ഭക്ഷണക്രമമാണ് സഞ്‌ജു പൊതുവേ പിന്തുടരുന്നത്. ആഹാരകാര്യത്തിൽ താൻ വളരെ ‘സോഫ്‌റ്റാണെന്ന്’ സഞ്‌ജു പറയുന്നു. അമിതമായി കഴിക്കുന്ന ശീലം പണ്ടുമില്ല. കായികക്ഷമത നിലനിർത്തുന്ന ആഹാരരീതിയാണ് കുട്ടിക്കാലം മുതൽ പുലർത്തിപ്പോന്നത്. 

സഞ്ജു സാംസൺ
സഞ്ജു സാംസൺ

എന്നാൽ ഏറ്റവും ഇഷ്‌ടമുള്ള ആഹാരം ഏതെന്നു ചോദിച്ചാൽ സഞ്‌ജുവിന്റെ ഉത്തരം ഒറ്റശ്വാസത്തിൽവരും– കപ്പയും മീൻകറിയും. ഏതൊരു മലയാളിയെയുംപോലെ സഞ്‌ജുവും തന്റെ ഹൃദയത്തോടു ചേർത്തുവയ്‌ക്കുന്നു കേരളത്തിന്റെ ഈ ഇഷ്‌ടവിഭവങ്ങൾ. ഏതു മീനായാലും കുഴപ്പമില്ല. ഡൽഹിയിലെ കുട്ടിക്കാലം മുതൽക്കെ തുടങ്ങിയ പ്രേമമാണ് കപ്പയോടും മീനോടും. അതും അമ്മ ലിജി വച്ചുണ്ടാക്കിയതാണെങ്കിൽ പരമസന്തോഷം. സഞ്‌ജു വീട്ടിലുള്ളപ്പോഴൊക്കെ അമ്മ അത് കരുതാനും മറക്കാറില്ല. ക്രിക്കറ്റ് കളിയുമായി ബന്ധപ്പെട്ട് വീടുവിട്ടുപോകുമ്പോൾ തനിക്ക് നഷ്‌ടമാകുന്നതും അമ്മയുടെ കൈകൊണ്ടുണ്ടാക്കിയ കപ്പയും മീൻകറിയുമാണ്. 

പച്ചക്കറികളും പഴങ്ങളും ധാരാളമായി തന്റെ മെനുവിൽ ചേർക്കാൻ സഞ്‌ജുവിന്റെ മാതാപിതാക്കളും മറക്കാറില്ല.  സഞ്‌ജുവിന്റെ അമ്മ ലിജിയുടെ  പ്രധാന ജോലി വിവിധ തരം പഴങ്ങൾ സാലഡാക്കി മകന് കൊടുക്കുകയാണ്. എണ്ണ ചേർത്ത ഭക്ഷണങ്ങൾ പൂർണമായി ഒഴിവാക്കാറുണ്ട്. ദിവസവും പാൽ നിർബന്ധം. കുട്ടിക്കാലത്ത് ഡൽഹിയിലായിരുന്നപ്പോൾ കറന്നെടുത്ത എരുമപ്പാൽ തന്റെ മക്കൾക്കായി പിതാവ് സാംസൺ വിശ്വനാഥ് ലഭ്യമാക്കിയിരുന്നു.

English Summary: Cricketer Sanju Samson About Food

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com