ADVERTISEMENT

ബീച്ചിൽ കാറ്റു കൊള്ളാൻ ഇരുത്തിയിരിക്കുന്നതുപോലെ വറുത്തെടുത്ത ഫുൾ ചിക്കൻ...ഭക്ഷണപ്രേമികളുടെ ഇഷ്ടവിഭവമാണ് ചിക്കൻ. വറത്തും പൊരിച്ചും കറിവച്ചും മടുത്തോ? ...ഇനി ചിക്കൻ എന്തു ചെയ്യണം എന്നാണോ ആലോചന...! ദാ പുതിയൊരു രൂപത്തിൽ ഭാവത്തിൽ ഒരു മുഴുവൻ ചിക്കൻ ഭക്ഷണപ്രേമികളുടെ ടിക്ക് ടോക്കിലും ഫേസ്ബുക്കിലും വാട്സാപ്പിലും നിറഞ്ഞോടുകയാണ്...ആള് മറ്റാരുമല്ല കുർസി ചിക്കൻ. ചാരുകസേരയിൽ ബ്രഡു കൊണ്ടു വിരിച്ച കുഷ്യനിൽ കാലും നീട്ടി ഇരിക്കുന്ന വറുത്തെടുത്ത ഫുൾ ചിക്കൻ! ബീച്ചിൽ കാറ്റു കൊള്ളാൻ ഇരുത്തിയിരിക്കുന്നതുപോലെ...ഒരു ചെറിയ കുടയും തലയ്ക്കു മീതെ പിടിപ്പിച്ചിട്ടുണ്ട്...ആഹാ ...ആ ഇരുപ്പിനു ഫുൾ മാർക്കു കൊടുക്കണം. എന്തായാലും കസേരയിലിരുന്നു ഒന്നു കറങ്ങി വരുമ്പോഴേയ്ക്കും നീട്ടിവച്ച കാൽ അടർത്തിയെടുത്ത് ടുമാറ്റോ സോസിൽ മുക്കി കഴിക്കാൻ തുടങ്ങിക്കഴിഞ്ഞിരുന്നു.

ഈ ചിക്കൻ വിഭവം നിങ്ങൾ കഴിച്ചിട്ടുണ്ടോ? ഇത് എവിടെ കിട്ടും? ഇതിന്റെ പാചകക്കുറിപ്പ് അറിയാമോ? പങ്കുവയ്ക്കാം customersupport@mm.co.in 

English Summary: Kursi Chicken Viral in Social Media

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com