'ഷെഫ്' മോഹൻലാൽ വിരുന്നിനു ക്ഷണിച്ചു, പൃഥ്വീ നിങ്ങൾ മിസ്സാക്കി: സുപ്രിയ ; വിഡിയോ

lal-cooking
SHARE

നല്ല ഭക്ഷണം നൽകുന്നവരെ സ്നേഹിക്കുന്നൊരാളാണ് മോഹൻലാൽ, അദ്ദേഹത്തിന്റെ പല സൗഹൃദങ്ങളുടെയും അടിത്തറ ഭക്ഷണമായിരുന്നു വെന്നു പറഞ്ഞിട്ടുണ്ട്. കഴിക്കാൻ മാത്രമല്ല പ്രിയപ്പെട്ടവർക്കു വേണ്ടി പാചകം ചെയ്യാനും ഇഷ്ടപ്പെടുന്നൊരാളാണ് ലാലേട്ടൻ. ചോയ്സ് ഫൗണ്ടേഷൻ പ്രസിഡന്റ് ജോസ് തോമസിനൊപ്പം  ലാലേട്ടൻ പാചകം ചെയ്യുന്ന വിഡിയോ യൂട്യൂബിൽ ഷെയർ ചെയ്തിരുന്നു. ‘പുതിയ കാര്യങ്ങൾ ചെയ്യുമ്പോഴും മറ്റുള്ളവർ അത് കഴിച്ചിട്ട് നല്ലതെന്നു പറയുമ്പോഴുള്ള സന്തോഷം...വിഭവം ഏതായാലും സ്നേഹത്തോടെ തയാറാക്കുന്നതിലാണ് കാര്യമെന്നാണ് ലാലേട്ടൻ പറയുന്നത്. ജോസ് തോമസിനൊപ്പം സീഫുഡ് തയാറാക്കുന്ന വിഡിയോയും ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. 20 മിനിറ്റു കൊണ്ട് തയാറാക്കിയ സീഫുഡ് വിഭവം രുചിച്ചവർക്കെല്ലാം നല്ല അഭിപ്രായം. "എല്ലാവർക്കും ഇത് ചെയ്യാൻ പറ്റും, പക്ഷേ ശ്രമിക്കണമെന്നു മാത്രം..."വിഭവത്തെക്കുറിച്ചും പാചകത്തെക്കുറിച്ചും ചെറു പുഞ്ചിരിയോടെ ലാലേട്ടന്റെ അഭിപ്രായം.

ലാലേട്ടന്റെ സ്വന്തം കൈകൊണ്ട് തയാറാക്കിയ ഭക്ഷണം കഴിക്കാൻ അവസരം കിട്ടിയത് പൃഥ്വിരാജിനും ഭാര്യ സുപ്രിയയ്ക്കുമാണ്. എന്നാൽ വിരുന്നിന് പൃഥ്വിയ്ക്ക് എത്താൻ സാധിച്ചില്ല, ആ മനോഹര നിമിഷത്തിന്റെ ചിത്രം സുപ്രിയ ഇൻസ്റ്റഗ്രമിൽ പങ്കുവച്ചു.‘ഷെഫ് മോഹൻലാൽ’ വീട്ടിൽ തയാറാക്കിയ ഭക്ഷണം കഴിക്കാൻ ക്ഷണിച്ചപ്പോൾ...എന്ന കുറിപ്പോടെ.

mohanlal-chef
സുപ്രിയ മേനോൻ ഇൻസ്റ്റഗ്രമിൽ പങ്കുവച്ച ചിത്രം

English Summary: Actor Mohanlal Cooking Video

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
FROM ONMANORAMA