ADVERTISEMENT

തൂശനിലയിട്ടു സദ്യയ്ക്കായി ഇരിക്കുമ്പോൾ ഓർക്കുക, നിങ്ങൾ കഴിക്കാൻ പോകുന്നതു 1200 വർഷം പാരമ്പര്യമുള്ള ഭക്ഷണമാണ്. മലയാളിയുടെ സദ്യയ്ക്കു ചുരുങ്ങിയതു 1200 വർഷം പഴക്കമുണ്ട്, കാര്യമായ വ്യത്യാസ ങ്ങളില്ലാതെ അതു തുടരുന്നു. കേരളത്തെക്കുറിച്ചു പറയു മ്പോൾ ഇന്നും ചേർന്നു നിർത്താവുന്നതാണു നമ്മുടെ സ്വന്തം സദ്യ.

pisharodys-sadhya

ശരിക്കും കേരളീയമായ സദ്യ വിളമ്പുന്ന റസ്റ്ററന്റാണു തൃശൂർ കുറുപ്പം റോഡിലെ പിഷാരടീസ്. പഴയൊരു തറവാടാണു പിഷാരടീസായി മാറിയത്.

അതുകൊണ്ടു തന്നെ ഭക്ഷണം കഴിക്കാൻ പോകുമ്പോൾ വലിയൊരു വീടിന്റെ നോസ്റ്റാൾജിയ കൂടി വിളമ്പാതെതന്നെ ഇലയിൽ വരും. വലിയ വരാന്തയും ചാരുകസേരയും തുളസി ത്തറയുമെല്ലാമുള്ള പിഷാരടീസ് സമ്പൂർണ വെജിറ്റേറിയൻ ഹോട്ടലാണ്. ഇന്നും പഴയ നമ്പൂതിരി സദ്യയാണു വിളമ്പു ന്നത്.

വള്ളുവനാടൻ ഭക്ഷണം നൽകാനായി പാലക്കാട് കവളപ്പാ റയിലാണ് ആദ്യ റസ്റ്ററന്റ് തുടങ്ങിയത്. പിന്നീടു മലപ്പുറത്തെ അങ്ങാടിപ്പുറത്തു തുറന്നു. അതിനുശേഷം തൃശൂർ കുറുപ്പം റോഡിലെത്തി.

ശർക്കര ഉപ്പേരി, നെയ്യ്, പരിപ്പ്, പച്ചടി, കാളൻ, ഓലൻ, അവിയൽ, സാമ്പാർ, രസം, തൈര്, പപ്പടം, ചോറ്, പായസം എന്നിവയാണു വിഭവങ്ങള്‍. വലിയ എരിവില്ലാതെയാണ് എല്ലാം തയാറാക്കുന്നത്.

കൂട്ടുകറിയില്ലാത്ത ദിവസം എരിശ്ശേരിയുണ്ടാകും. ചോറ് മട്ടയും പൊന്നിയും ഉണ്ട്. കല്യാണ സദ്യയ്ക്കു പലപ്പോഴും തമിഴ് രുചി കയറിവന്നു സദ്യയുടെ പാരമ്പര്യം നഷ്ടമാകുമ്പോഴും വളളുവനാടൻ രുചിയിൽ വെള്ളം ചേർക്കാതെ ഇവർ സൂക്ഷി ച്ചിരിക്കുന്നു.

ചുക്കിൽ തുടങ്ങണം, സദ്യ

സദ്യ തുടങ്ങുന്നതു ശർക്കര ഉപ്പേരിയിലാകണമെന്നു പഴമ ക്കാർ പറയുന്നു. ചുക്കുള്ള ഏക സദ്യ വിഭവമാണിത്. ദഹന ത്തിനുവേണ്ടി ആദ്യം മരുന്നുപോലെ കഴിക്കുന്നതാണിത്. ഉമിനീർ കൂടുതൽ ഉൽപ്പാദിപ്പിക്കാനും ചുക്കിലെ രസത്തിനു കഴിയുന്നു. സദ്യ ആസ്വാദ്യകരമാക്കാൻ വേണ്ടിയുള്ള പുറപ്പാ ടാണു ശർക്കര ഉപ്പേരി. സാമ്പാർ എല്ലാ പച്ചക്കറികളുടെയും മേളമാണ്. അതിലെ മല്ലിയില ക്ലീനിങ് ഏജന്റാണെന്നു ചിലർ ചൂണ്ടിക്കാട്ടുന്നു. അതായതു മസാലയുടെയും മറ്റും ശക്തി കുറയ്ക്കാൻ മല്ലി സഹായിക്കുന്നു. മോരും തൈരും ശരീര ത്തിന്റെ താപനില നിയന്ത്രിക്കാനുള്ളതാണ്. ദഹന പ്രക്രിയ എളുപ്പമാകണമെങ്കിൽ ദേഹത്തിന്റെ താപനില നിയന്ത്രിച്ചു നിർത്തണം. ഇതെല്ലാം പറ്റുന്ന തരത്തിൽ പരമ്പരാഗതമാ യാണു പിഷാരടീസ് സദ്യ.

രാവിലെ 10.30 നു സദ്യ കിട്ടുന്ന ഏക സ്ഥലവും ഇതാകും. 3.30 വരെ സദ്യ തുടരും. അതു കഴിഞ്ഞാൽ ദോശകൾക്കുള്ള സമയമാണ്. നല്ല നാടൻ ചട്ണി, പൊടി, ഉള്ളിച്ചമന്തി എന്നിവ യുടെ അകമ്പടിയോടെയുള്ള ദോശ. 

English Summary: Pisharodys Restaurant, Thrissur

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com