‘ജയിലിൽ പോയാൽ’ ചെറിയ വിലയ്ക്കു ചായയും കാപ്പിയും കുടിക്കാം!

coffee-jail
വിയ്യൂർ ജയിലിൽ സ്ഥാപിച്ച കോഫി വെൻഡിങ് മെഷീന്റെ ഉദ്ഘാടനം ഡിഐജി സെൻട്രൽ സോൺ ജയിൽ ഡിഐജി സാം തങ്കയ്യൻ നിർവഹിക്കുന്നു.
SHARE

കേരളത്തിലെ ജയിലുകളിലെത്തുന്ന സന്ദർശകർക്കു ചെറിയ വിലയ്ക്കു ചായയും കാപ്പിയും നൽകാൻ പദ്ധതി. ഇതുപ്രകാരം തൃശൂർ ജില്ലയിലെ വിയ്യൂർ സെൻട്രൽ ജയിലിൽ ചായ കിട്ടുന്ന വെൻഡിങ് മെഷീൻ സ്ഥാപിച്ചു. ഹിന്ദുസ്ഥാൻ ലിവർ ജയിൽ വകുപ്പുമായി ചേർന്നു നടത്തുന്ന പദ്ധതിയാണിത്. ഉദ്ഘാടനത്തിൽ സെൻട്രൽ സോൺ ഡിഐജി സാം തങ്കയ്യൻ, സുപ്രണ്ട് അനിൽകുമാർ, ടിആൻജെ അസോഷ്യേറ്റ്സ് സിഇഒ ടോജോ മാത്യു, ജയിൽ അസിസ്റ്റന്റ് സൂപ്രണ്ട് വി.വി. സുരേഷ്, വി.എം. മുഹമ്മദ് എന്നിവർ പങ്കെടുത്തു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
FROM ONMANORAMA