ADVERTISEMENT

10 വർഷമായി സൂക്ഷിക്കുന്ന ബർഗറിന് ഒരു കേടും ഇല്ല, അത് പൊതിഞ്ഞു സൂക്ഷിക്കുന്ന കവറിനുമാത്രം അൽപം പഴക്കം തോന്നും. കുട്ടികളുടെ പ്രിയപ്പെട്ട ഭക്ഷണമാണ് ബർഗർ, ഒരു ബർഗർ 10 വർഷമൊക്കെ കേടുകൂടാതെ സൂക്ഷിക്കാൻ കഴിയുമോ? 

മക്ഡൊണാൾഡ്സ് കമ്പനി െഎസ് ലൻഡിൽ വിറ്റ അവസാനത്തെ ബർഗറാണിത്. ഐസ് ലൻഡിലെ മ്യൂസിയത്തിൽ 10 വർഷമായി കേടുകൂടാതെയിരിക്കുകയാണ് ഈ  ബർഗർ. െഎസ് ലൻഡിലെ ജോര്‍തുർ സ്മാഴ്സണ്‍ 2009 ൽ വാങ്ങിയ ചീസ് ബർഗറാണിത്, കേടുകൂടാതെ ദീർഘകാലം ഇരിക്കുെമന്ന് കേട്ടപ്പോൾ പരീക്ഷണാടിസ്ഥാനത്തിലാണ് ഇത് സൂക്ഷിക്കാൻ തീരുമാനിച്ചത്.

െഎസ് ലൻഡറിലെ അവസാനത്തെ മക്ഡൊണാൾഡ്സ് ഒൗട്ട് ലറ്റ് അടച്ചു പൂട്ടുന്നതിനുമുമ്പാണ് ഈ ബർഗർ വാങ്ങിയത്. ഇൗ സ്പെഷൽ ചീസ് ബർഗറിനെയും ഫ്രഞ്ച്  ഫ്രൈസിനെയും  കാണാനായി ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും സന്ദർശകരെത്താറുണ്ട്. എന്തായാലും ഈ സ്ഥാപനത്തിന്റെ വെബ് സൈറ്റിൽ ബർഗറിന്റെ ഫോട്ടോ തേടി ദിവസവും നാലു ലക്ഷത്തിലധികം പേരാണ് എത്തുന്നത്! (snotrahouse)

mcd

സ്വയം ജലാംശം കുറഞ്ഞ് ഉണങ്ങിയ അവസ്ഥ കൈവരിക്കാനും അതിലൂടെ ജൈവവസ്തുക്കള്‍ ജീർണിപ്പിക്കുന്ന സൂക്ഷ്മാണുക്കളെ പ്രതിരോധിക്കാനും കഴിയുന്നതിലൂടെയാണ്  ബർഗർ വളരെനാള്‍ കേടുകൂടാതെ നിലനിൽക്കുന്നതെന്നും ഒരു നിഗമനമുണ്ട്.

ആദ്യം ഒരു പ്ലാസ്റ്റിക്ക് കവറിലാണ് ബർഗർ സൂക്ഷിച്ചിരുന്നത്. മൂന്നു വര്‍ഷത്തിനു ശേഷം മാറ്റമുണ്ടായി തുടങ്ങിയപ്പോൾ ജോർഡതൂർ െഎസ് ലൻഡിലെ നാഷണൽ മ്യൂസിയത്തിന് ബർഗറും ഫ്രഞ്ച് ഫ്രൈസും കൈമാറി. എന്നാല്‍ , ഭക്ഷണവസ്തു കേടുകൂടാതെ സൂക്ഷിക്കാനുള്ള സംവിധാനമില്ലാത്തതിനാൽ മ്യൂസിയം അധികൃതർ തിരികെ ജോർതുറിനെ ഏൽപ്പിച്ചു. പിന്നീടാണ് അത് സ്നോട്ര ഹൗസിലെത്തിയത്. വിവിധ കമ്പനികളുടെത് ബർഗറും ഫ്രഞ്ച് ഫ്രൈസും  വിവിധ ഗ്ലാസ് കുപ്പികളിൽ സൂക്ഷിച്ച് കേടാകുന്നതിന്റെ കാലയളവ് കാണിക്കുന്ന ഒരു വിഡിയോയ്ക്ക് 8 മില്ല്യൺ കാഴ്ചക്കാരാണുള്ളത്!

ഇതേക്കുറിച്ച് ഓൺലൈൻ ലോകത്ത് നിരവധി ചർച്ചകൾക്കും തുടക്കം കുറിച്ചു ഒട്ടും പോഷകങ്ങൾ ഇല്ലാത്തതിനാലാണ് സൂക്ഷ്മജീവികൾ ഇതിലേക്ക് എത്താത്തതെന്നും നീരീക്ഷകർ അഭിപ്രായപ്പെടുന്നു. നിരവധി പേർ ഇത്തരത്തിൽ ഭക്ഷ്യവസ്തുക്കൾ സൂക്ഷിച്ച് അതിൽ യാതൊരു മാറ്റവും വരാത്തതിന്റെ ചിത്രങ്ങൾ പങ്കുവയ്ക്കുകയും ചെയ്തു. 2010 ൽ സാലി ഡേവിസ് എന്ന ഫൊട്ടോഗ്രഫർ ‘ഹാപ്പി മീൽ’ വാങ്ങി ആറു മാസം സൂക്ഷിച്ചു. ദിവസവും അതിന്റെ ചിത്രങ്ങൾ എടുക്കുകയും ചെയ്തു. ഒരിക്കലും ചീത്തമണമോ പുഴുക്കളോ കേടാകുന്നതിന്റെ ലക്ഷണങ്ങളോ കാണിച്ചിരുന്നില്ലെന്നും അവർ ചിത്രങ്ങൾക്കൊപ്പം കുറിച്ചു.

English Summary: Iceland livestreams 10 year old McDonald's Cheeseburger

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com