പുട്ടും കപ്പയും ചിക്കൻ പെരട്ടും കഴിച്ചിട്ടുണ്ടോ? കൊതിപ്പിക്കുന്ന വിഡിയോ പങ്കു വച്ച് ശരണ്യ മോഹൻ

saranya-mohan
SHARE

തിരുവനന്തപുരം പാപ്പാൻ ചാണിയിലെ ശശി ചേട്ടന്റെ എസ് ബി ഹോട്ടലിലെ പുട്ടും  നാടൻ ചിക്കൻ പെരട്ടും കഴിച്ചിട്ടുണ്ടോ? ഒപ്പം കപ്പയും കാന്താരി ചമ്മന്തിയും!.കൊതിപ്പിക്കുന്ന വിഡിയോ പങ്കു വച്ചിരിക്കുന്നത് സിനിമാ താരം ശരണ്യ മോഹനനാണ്.

രുചിയൂറുന്ന വിഭവങ്ങൾ കണ്ട് ഇത് എവിടെയാണെന്ന് നിരവധി പേരാണ് അന്വേഷിക്കുന്നത്. വെള്ളായണി ക്ഷേത്രത്തിന് സമീപമാണ് ഈ നാടൻ ഭക്ഷണശാല. 

വഴി

കോവളം ഈസ്റ്റ് പോർട്ട് ബസ്റ്റാൻഡിൽ നിന്നും പാപ്പാൻ ചാണിയിലേക്ക് ബസിൽ എത്താം.

English Summary: Nadan Food, Pappanchani near Vellayani

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
FROM ONMANORAMA