ADVERTISEMENT

കുട്ടികൾ നല്ല ഭക്ഷണം, നന്നായി കഴിക്കണം. തേങ്ങയും ശർക്കരയും ഉള്ളിൽവച്ച നാടൻ കൊഴുക്കട്ടയും ഇലയടയുമൊക്കെക്കഴിച്ച് കുട്ടികൾ ആരോഗ്യത്തോടെ വളരട്ടെ...ഉച്ചയ്ക്കു ശേഷം ഉറക്കം തൂങ്ങാതിരിക്കാനും ബുദ്ധിവളരാനും ബർഗറും പീത്‌സയുമൊന്നും പോരാ ദാ കുട്ടികളുടെ ഭക്ഷണത്തിൽ ഇതൊക്കെ ഉൾപ്പെടുത്തണം.

പകരം എന്തു കഴിക്കാം

ബർഗറിനും പഫ്സിനും പകരം നമ്മുടെ നാടൻ പലഹാരങ്ങളിലേക്കു മടങ്ങാം. ആവശ്യമുള്ള പോഷകമൂല്യം ലഭിക്കുന്ന നല്ല നാടൻ പലഹാരങ്ങൾ കുട്ടികൾക്കു കൊടുത്തുവിടാൻ അമ്മമാരും ശ്രദ്ധിക്കണം. കപ്പലണ്ടിയും ശർക്കരയും ചേരുന്ന കപ്പലണ്ടി മിഠായി കുട്ടികൾ ആവശ്യമുള്ള പോഷകങ്ങൾ നൽകുന്നുണ്ട്. ശർക്കരയോ കരിപ്പെട്ടിയോ ചേർത്ത റാഗി കൊഴുക്കട്ട, ചമ്പാവരി അരികൊണ്ടുള്ള കൊഴുക്കട്ട തുടങ്ങിയവയും കുട്ടികൾക്കു കൊടുക്കാം. ഗോതമ്പ് ഉണ്ട, സുഖിയൻ, എള്ളുണ്ട, ഇലയട, ആവിയിൽ പുഴുങ്ങിയ പലഹാരങ്ങൾ എന്നിവയും മാറിമാറികൊടുക്കാം. ഏത്തപ്പഴം, ബദാം പോലുള്ള നട്സ്, ഡ്രൈ ഫ്രൂട്സ് എന്നിവയും കുട്ടികൾക്കു കൊടുത്തുവിടാം.

പഠിച്ചതു മറക്കാതിരിക്കാൻ കുഞ്ഞുമീനുകൾ

ഒമേഗ ത്രീ ഫാറ്റി ആഡിസുള്ള മത്തി പോലുള്ള ചെറിയ മീനുകൾ ഭക്ഷണത്തിന്റെ ഭാഗമാക്കുക. ഓർമശക്തി വർധിപ്പിക്കാൻ ഇവ സഹായിക്കും.

ശീലമാക്കാം പഴങ്ങൾ

ജങ്ക് ഫുഡിനു പകരം പഴങ്ങൾ ശീലമാക്കാം. ഓറഞ്ച്, ആപ്പിൾ, പേരയ്ക്ക, മാങ്ങ, കഷണങ്ങളാക്കിയ പൈനാപ്പിൾ, ഏത്തപ്പഴം എന്നിവ സ്കൂൾ ബാഗിൽ കരുതാം. പച്ചക്കറികൾ പച്ചയ്ക്കു തന്നെ കഴിക്കുന്ന സാലഡുകൾ ലഞ്ച് ബോക്സിൽ ഉൾപ്പെടുത്താം. ക്ലാസിൽ ഉറക്കം തൂങ്ങാതിരിക്കണമെങ്കിൽ സാലഡ് ബോക്സ് കരുതിക്കോളൂ. കാരറ്റ്, തക്കാളി, വെള്ളരിക്ക, സവാള എന്നിവ ഉൾപ്പെടുത്താം.

തേങ്ങ എന്ന എനർജി 

കുട്ടികൾക്കുള്ള ആഹാരത്തിൽ തേങ്ങ ഉറപ്പു വരുത്തണം. തോരൻ കറികളിൽ തേങ്ങ അധികം വേവിക്കാൻ പാടില്ല. വിർജിൻ കോക്കനട്ട് ഓയിൽ ഓർമശക്തി കൂടാൻ ഏറെ സഹായിക്കും. കറികളിൽ തേങ്ങാപ്പാൽ ചേർക്കുന്നതും നല്ലതാണ്.

വിവരങ്ങൾക്കു കടപ്പാട്:

ഡോ. ലളിത അപ്പുക്കുട്ടൻ,
എച്ച്ഒഡി മിംസ് നാച്യുറോപ്പതി, നെയ്യാറ്റിൻകര, തിരുവനന്തപുരം.

English Summary: Instead of junk food snacks for kids

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com