ADVERTISEMENT

ബോളിവുഡ് സുന്ദരി ആലിയ ഭട്ടിന്റെ ചിത്രങ്ങൾക്ക് ആരാധകർ ഏറെയാണ്. ഭക്ഷണകാര്യത്തിൽ വീട്ടിൽ തയാറാക്കിയ ഭക്ഷണമാണ് ദി ബെസ്റ്റ് എന്നാണ് ആലിയയുടെ അഭിപ്രായം. ഏറ്റവും പ്രിയം ‘ദാൽ ചാവൽ’ എന്തനേറെപ്പറയുന്നു പാസ്തയെക്കാൾ ഇഷ്ടം ദാൽ ചാവൽ തന്നെ!...ഭക്ഷണനിയന്ത്രണത്തിൽ കിട്ടിയ ഉപദേശം ഇഷ്ടമുള്ളിടത്തോളം ഭക്ഷണം കഴിക്കാം പക്ഷേ നന്നായി ചവച്ചരച്ച് കഴിക്കണമെന്നു മാത്രം, ഇഷ്ടമുള്ള ഭക്ഷണം വാരിവലിച്ച് കഴിക്കില്ലെന്നു മാത്രം.

നടൻ രൺബീർ കപൂറിനൊപ്പം പൊട്ടറ്റോ ചിപിസിന്റെ ബ്രാൻഡ് ഏംബാസിഡറുമാണ് ഇപ്പോൾ ആലിയ. പരസ്യത്തിനു വേണ്ടി രണ്ടു പേരും ഒരുമിച്ചുള്ളൊരു പാചകം ചെയ്താലോ എന്ന ചോദ്യത്തിന് അതു വേണ്ട എന്നായിരുന്നു മറുപടി. പാചകം ചെയ്യാൻ മടിയാണെങ്കിലും ഹെൽത്തി ഫുഡ് കഴിക്കുന്ന കാര്യത്തിൽ ഒരു വിട്ടു വീഴ്ചയ്ക്കും ഇല്ല. കിച്ചടി, ഫ്രഞ്ച് ഫ്രൈസ്, ദാൽ ചാവൽ ഒപ്പം പച്ചക്കറികളും പഴങ്ങളും...

ഇതൊക്കെ കഴിച്ച് വെറുതെ അഭിനയിച്ചു ഇരിക്കുകയാണെന്നു കരുതരുതേ...ദിവസവും നീന്തൽ, ബാഡ്മിന്റൻ ഏതെങ്കിലുമൊന്ന് ചെയ്തിരിക്കും. തിരക്കു പിടിച്ച ഷൂട്ടിങ് ഷെഡ്യൂളിൽ ഇത് അത്ര എളുപ്പമല്ല, എങ്കിലും ഇതിനു സമയം കണ്ടെത്തുമെന്നാണ് ആലിയ പറയുന്നത്.

English Summary: Alia Bhatt, Dal Chawal Favourite Food Diet

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com