അമ്പലപ്പുഴ പാൽപായസത്തിന് അതേ പേര്, അതേ മധുരം...

Bakery sells 'Ambalapuzha Palpayasam', Devaswom Board swings into action, files case
Left: The local bakery in Kadapra town of Pathanamthitta district was found selling the sacred 'prasadam' from their outlet: Ambalapuzha Palpayasam. Right: Ambalapuzha temple.
SHARE

എന്തെങ്കിലും കുഴപ്പം പിടിച്ചവർക്കു മാത്രമേ അമ്പലപ്പുഴ പാൽപായസത്തിന്റെ പേര് ഗോപാല കഷായമെന്ന് മാറ്റാൻ കഴിയൂ എന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിയമസഭയിൽ. അമ്പലപ്പുഴ പാൽപായസത്തിന്റെ പേര് മാറ്റില്ലെന്നു മന്ത്രി സഭയിൽ ഉറപ്പുനൽകി.

Bakery sells 'Ambalapuzha Palpayasam', Devaswom Board swings into action, files case

ഗോപാല കഷായം എന്ന പേരിലെ പേറ്റന്റ് കിട്ടൂ എങ്കിൽ അങ്ങനെയൊരു പേറ്റന്റ് വേണ്ടെന്നാണ് സർക്കാരിന്റെ തീരുമാനം. അമ്പലപ്പുഴ പാൽപായസത്തിനു പേറ്റന്റ് വേണമെന്ന് സർക്കാരിനു താൽപര്യമില്ല. ഇത്രയും കാലം ആ പേരിൽ തന്നെയാണ് അറിയപ്പെട്ടിരുന്നത്. പേരുമാറ്റുന്നതു സംബന്ധിച്ച് ഒരു തീരുമാനവും എവിടെയും എടുത്തിട്ടില്ല. പേറ്റന്റിനുള്ള രേഖകളിൽ ഗോപാല കഷായം എന്നു കൂടി ബ്രാക്കറ്റിൽ ചേർക്കാൻ തീരുമാനിച്ചിരുന്നുവെന്നു തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് മുൻപ് പറഞ്ഞിരുന്നു. ഷാനിമോൾ ഉസ്മാനാണ് വിഷയം സഭയിൽ ഉന്നയിച്ചത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
FROM ONMANORAMA