ADVERTISEMENT

ജപ്പാനിലെ ഒകസാക്കിയിലുള്ള നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിയോളജിക്കൽ സയൻസസ് കഴിഞ്ഞ മാസം പുറത്തുവിട്ട പഠനങ്ങളാണ് രുചിയും വിശപ്പുമായുള്ള ബന്ധം വിശദീകരിച്ചത്. നേച്ചർ കമ്യൂണിക്കേഷൻസ് ഈ പഠന‌ം പ്രസിദ്ധീകരിച്ചു. സംഗതി ഇതാണ്: വിശപ്പു കൂടുമ്പോൾ രുചി ആസ്വദിക്കാനുള്ള നാക്കിന്റെ കഴിവ് വർധിക്കും; നാക്കിലെ ടേസ്റ്റ് റിസപ്റ്ററുകളുടെ ഗ്രഹണശക്തി കൂടു‌ം. വിശപ്പു കൂടുമ്പോൾ മധുരം, ഉപ്പ് എന്നീ രുചികളോട് താൽപര്യം കൂടും;എന്നാൽ കയ്പ്, പുളിപ്പ് എന്നീ രുചികളോട് താൽപര്യക്കുറവുണ്ടാകില്ല . ഇതുകൊണ്ടാണ് കയ്പുള്ള ഭക്ഷണം പോലും വിശന്നിരിക്കുമ്പോൾ  അമൃതാകുന്നത്. 

തലച്ചോറിലെ ഹൈപ്പോത്തലാമസ് എന്ന ഭാഗവുമായിട്ടാണ് വിശപ്പിന് ബന്ധം. ദാഹം, ലൈംഗികാസക്തി എന്നീ വികാരങ്ങളും ഹൈപ്പോത്തലാമസാണ് നിയന്ത്രിക്കുന്നത്. വിശക്കുമ്പോൾ ഇവിടെയുള്ള ന്യൂറൽ സർക്യൂട്ട് സംവിധാന‌ം കയ്പിന്റെ തീവ്രത കുറയ്ക്കുന്നു; മധുരത്തെ മധുരതരമാക്കുന്നു.ഹൈപോത്തലാമസ് ഭാഗത്തെ അഗോട്ടി പെപ്റ്റേഡ് ന്യൂറോണുകളാണ് വിശക്കുമ്പോൾ ഉത്തേജിക്കുന്നത്.ഇതു പിന്നീട് നാവിലെ രുചിമുകുളങ്ങളിലേക്ക് പടരും. 

മധുരക്കൊതിക്കു പിന്നിൽ

ഇതിനു സമാനമായി മറ്റൊരു പഠനം കഴിഞ്ഞ വർഷം പുറത്തുവന്നിരുന്നു.  തലച്ചോറിലെ എമിഗ്ഡെലേ എന്ന ഭാഗമാണ്  മധുരം കഴിക്കാനുള്ള ആഗ്രഹം നിയന്ത്രിക്കാൻ സാധിക്കാത്തതിന്റെ പിന്നിൽ.  

വൈകാരികതയുടെയും രുചിയുടെയും ഈ ‘തലസ്ഥാന’ ത്തെ നിയന്ത്രിക്കാനാകുമെന്നു ഈ പഠനത്തിൽ വിശദീകരിച്ചു. മധുരത്തോടുള്ള പ്രതിപത്തിയും കയ്പിനോടുള്ള വിരക്തിയും പോലെയുള്ള രുചിവിവേചനങ്ങളെ ഒഴിവാക്കാനാകുമത്രേ. 

എലികളിലാണു പരീക്ഷണം നടത്തിയത്. എമിഗ്ഡെലേ ഭാഗത്തെ നിയന്ത്രിച്ചതോടെ, എലികൾക്ക് മധുരത്തോടും കയ്പിനോടും ഒരേ വികാര‌ം. ഏതാണു മധുരമെന്നും കയ്പെന്നും വേർതിരിച്ച് കൃത്യമായി മനസ്സിലാക്കാനാകും. പക്ഷേ, പ്രത്യേക പ്രതിപത്തിയോ വിരക്തിയോ കാണിച്ചില്ല–എല്ലാം അറിഞ്ഞവന്റെ നിസംഗത!

English Summary: Why does food taste so much better when youre hungry

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com