നാടൻ രുചിക്കൂട്ടുമായി ബാജി തിരുമ്പി വന്താച്ച്

Baaji Thattukada
SHARE

ഒരു ചട്ടിയിലേക്കു കുറച്ചു കപ്പ, കുറച്ച് ബീഫിന്റെ ചാറ്, കുറച്ചു ബീഫ്, ഒരു സ്റ്റീൽ ഗ്ലാസു കൊണ്ട് തലങ്ങും വിലങ്ങും ഇടിച്ചു പതംവരുത്തിയ കപ്പയ്ക്കു മുകളിൽ കുറച്ചു പച്ച വെളിച്ചെണ്ണയും ഒഴിച്ച് കുറച്ച് പച്ചക്കറിയും വച്ച തരുന്ന സ്പെഷൽ കപ്പ. രുചികരമായ വിഭവങ്ങൾ കൊണ്ട് ഭക്ഷണപ്രിയരുടെ കണ്ണിലുണ്ണിയായ ബാജിയുടെ തട്ടുകട കുറച്ചു നാളുകളുടെ ഇടവേളയ്ക്കു ശേഷം  തുറവൂരിൽത്തന്നെ പുതിയതായി പണിത കൊച്ചുതട്ടുകടയുമായി  പഴയ കൈപുണ്ണ്യത്തിന്റെ സ്വാദ് വിളമ്പിത്തുടങ്ങി...  

തുറവൂർ മൂപ്പൻ കവലയിൽ കപ്പേളയോട് ചേർന്ന് റോഡിന് അടുത്ത്  അത്യാവശ്യം പാർക്കിങ് ഉള്ള നല്ലൊരു അന്തരീക്ഷത്തിൽ ആണ് ബാജിയുടെ പുതിയ തട്ടുകട. കപ്പ മാത്രമല്ല  ഇടിയപ്പം, ബീഫ്, പോർക്ക് എല്ലും കപ്പ, ലിവർ ഫ്രൈ എല്ലാം ഉണ്ട്.

സ്ഥലം അങ്കമാലി ജംക്ഷനിൽ നിന്ന് മഞ്ഞപ്ര റോഡിൽ 5 കിലോ മീറ്റർ ദൂരം.

English Summary: Baaji Thattukada Thuravoor 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
FROM ONMANORAMA