sections
MORE

ഫുഡ്ഷാപ്പ് ‘പാചകശ്രീ’ പട്ടം സഫീറിന്

Pachakasree-1
SHARE

മിൽട്ടൺ ∙ ‘ഫുഡ്ഷാപ്പിൻ’ പ്രഥമ പാചകശ്രീപട്ടം സഫീർ അബ്ദുലസീസിന്. 1000 ഡോളറും എവർറോളിങ് ട്രോഫിയുമാണ് പുരസ്കാരം. നയാഗ്രയിൽ വിദ്യാർഥികൂടിയായ സഫീർ നാട്ടിൽ ഡന്റിസ്റ്റായിരുന്നു. ചെങ്ങന്നൂരാണ് സ്വദേശം. നസ്രീൻ നസിമുദീൻ, രജന തോമസ് അലൻ, ഷബാന അലന്പത്ത്, റിതിൻ ജേക്കബ് എന്നിവരായിരുന്നു മറ്റു ഫൈനലിസ്റ്റുകൾ. ഇവർക്ക് നയാഗ്രയിലെ ഹോട്ടലുകളിലൊന്നിൽ ഒരു ദിവസത്തെ സൗ
ജന്യ താമസമാണ് സമ്മാനമായി ലഭിക്കുക. 

Pachakasree-2
ഫുഡ്ഷാപ്പ് ‘പാചകശ്രീ’ മത്സരത്തിൽ നിന്ന്

വടക്കൻ അമേരിക്കയിലുള്ള പ്രവാസിമലയാളികളിലെ മികച്ച പാചകക്കാരെ കണ്ടെത്തുന്നതിനായി ‘ഫുഡ്ഷാപ്പ്’ ഒരുക്കിയ പാചകശ്രീ മൽസരത്തിൽ പങ്കെടുക്കുന്നതിനായി ലഭിച്ച വിഡിയോകളിൽനിന്നാണ് അഞ്ചു ഫൈനലിസ്റ്റുകളെ തിരഞ്ഞെടുത്തത്. വ്യത്യസ്തവും പുതുമകളുള്ളതുമായ പാചകകുറിപ്പുകളാണ് ഇവരെ മുന്നിലെത്തിച്ചത്. കുട്ടിക്കാലം മുതൽ പാചകമൽസരത്തിൽ പങ്കെടുക്കുന്നവർ മുതൽ പഠനാർഥം കാനഡയിൽ എത്തിയപ്പോൾ നിവൃത്തിയില്ലാതെ അടുക്കളയിൽ കയറിയവരും ഡന്റിസ്റ്റ് മുതൽ എച്ച് ആർ പ്രഫഷനലുകളും ബിസിനസുകാരും വീട്ടമ്മമാരുമെല്ലാം ഇതിൽ ഉൾപ്പെടുന്നു. ഗ്രാൻഡ് സ്പോൺസർ മനോജ് കരാത്ത വിജയികൾക്ക് സമ്മാനം നൽകി. സ്പോൺസർമാരായ രാധിക ഗോപിനാഥ്, ക്രിസ് ലാമണ്ണിൽ, ഡോ. സജീവ് മാധവൻ, രാഗണ്യ പൊന്മനാടിയിൽ, മോഹൻ ദാസ്, സജി മംഗലത്ത്, മൃദുല വിജയ് എന്നിവർക്കുള്ള ഉപഹാരങ്ങൾ പാചകശ്രീ കോ-ഓർഡിനേറ്റർ റജി സുരേന്ദ്രൻ നൽകി.

Pachakasree-3
ഫുഡ്ഷാപ്പ് ‘പാചകശ്രീ’ മത്സരത്തിൽ നിന്ന്

ഷെയ്ഡ്സ് ഓഫ് ചിക്കൻ ആയിരുന്നു ലൈവ് ഫൈനൽ കുക്കിങ്ങിന് ഒരുക്കാൻ മൽസരാർഥികളോട് നിർദേശിച്ചിരുന്നത്. വ്യത്യസ്തമായ വിഭവങ്ങൾ പാകപ്പെടുത്തുന്നതിൽ മാത്രമല്ല, അവ ഒരുക്കിവയ്ക്കുന്നതിലും മൽസരാർഥികൾ പ്രഫഷനൽ മികവു കാട്ടിയതായി വിധികർത്താക്കൾ ചൂണ്ടിക്കാട്ടി. സെലിബ്രിറ്റി ഷെഫ് സൻജിസ് മാത്യൂസ്, ലാജി ജേക്കബ് തോമസ്, ഡോ. ഷക്കീല ഫിറോസ് എന്നിവരായിരുന്നു വിധികർത്താക്കൾ. ഐഡിയ സ്റ്റാർ സിംഗർ ഫെയിം വിദ്യാശങ്കറായിരുന്നു പരിപാടിയുടെ അവതാരകൻ. വിദ്യാശങ്കറിനു പുറമെ രാജേഷ് സന്ത് (സിത്താർ), അരവിന്ദ് രവിവർമ (കീബോർഡ്), അരുൺ ജോസഫ് ഹാരി (വയലിൻ), ബെറ്റി എന്നിവരുടെ സംഗീതപരിപാടിയിൽ അണിനിരന്നു. 

ഫുഡ്ഷാപ്പ് ടീമംഗങ്ങളായ പ്രിൻസ് ഫിലിപ്പ്,  ബ്രിജേഷ് കെ. സി., ആഷ റജി, വിനോദ് ജോൺ തുടങ്ങിയവർ പരിപാടികൾക്കു നേതൃത്വം നൽകി. പേരിൽത്തന്നെ മലയാളത്തനിമ നിറയുന്ന ഫുഡ്ഷാപ്പ് ചുരുങ്ങിയ സമയത്തിനുള്ളിൽ പാചകസംബന്ധമായ ഒട്ടേറെ ശ്രദ്ധേയ വിഡിയോകൾ അവതരിപ്പിച്ചിരുന്നു. വേഗത്തിൽ പാചകം ചെയ്യാനാകുന്ന രുചികരമായ ഭക്ഷണങ്ങളുടെ കലവറയും സമന്വയവും ഒരുക്കുകയെന്നതാണ് ഫുഡ്ഷാപ്പിന്റെ ലക്ഷ്യം. ഇവരുടെ പ്രഥമ പൊതുസംരംഭമായിരുന്നു പാചകശ്രീ മൽസരം. വടക്കൻ അമേരിക്കയിൽതന്നെ മലയാളികൾക്കായി ഇത്തരത്തിലൊരു പരിപാടി ആദ്യമായിരുന്നു. ക്ഷണിക്കപ്പെട്ട അതിഥികളെ വരവേറ്റതുതന്നെ വ്യത്യസ്തമായിട്ടായിരുന്നു- ഫുഡ്ഷാപ്പിന്റെ ആദ്യവിഭവമായ ഈന്തപ്പഴ പായസം നൽകി. സ്നേഹവിരുന്നിൽ വിളന്പിയതാകട്ടെ, ഏറ്റവും ഹിറ്റ് ആയ വിഭവങ്ങളിലൊന്നായ പയ്യോളി ചിക്കനും. 

English Summery : Foodshaap Pachakasree Winners

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
FROM ONMANORAMA