ജിഞ്ചർ ബ്രഡ് ട്രെയിൻ, ഫ്ലാഗ്ഓഫ് ചെയ്ത് ദിലീപ്

Ginger-bread-train-flagoff--photo
SHARE

ക്രിസ്തുമസിനെ വരവേല്‍ക്കാന്‍ കൊച്ചി മാരിയറ്റ് ഹോട്ടലില്‍ ഒരുക്കിയ ജിഞ്ചര്‍ബ്രെഡ് ട്രെയിന്‍ ഇന്‍സ്റ്റലേഷന്‍ നടന്‍ ദിലീപ് ഫ്ലാഗ്ഓഫ് ചെയ്തു. ക്രിസ്മസ് ഓണ്‍ വീല്‍സ് എന്ന തീമിന്റെ പ്രതീകമായാണ് രാജ്യത്തെ തന്നെ ഏറ്റവും വലുതായ ജിഞ്ചര്‍ബ്രെഡ് ട്രെയിന്‍ കൊച്ചി മാരിയറ്റ് ഹോട്ടലില്‍ സജ്ജമാക്കിയിരിക്കുന്നത്. 

മാരിയറ്റിലെ  ഒമ്പതംഗ പാചകവിദഗ്ധരുടെ സംഘം 15 ദിവസത്തെ പരിശ്രത്തിനൊടുവിലാണ് ജിഞ്ചര്‍ ബ്രെഡ് ട്രെയിന്‍ തയാറാക്കിയിരിക്കുന്നത്. ഹോട്ടല്‍ ലോബിയില്‍ സ്ഥാപിച്ചിരിക്കുന്ന ജിഞ്ചര്‍ ബ്രെഡ് ട്രെയിനിന് 9.69 മീറ്റര്‍ നീളവും 1.93 മീറ്റര്‍ ഉയരവുമുണ്ട്. ജിഞ്ചര്‍ ബ്രെഡ് ട്രെയിന്‍ പൂര്‍ണമായും ഭക്ഷ്യയോഗ്യമാണ്. 

ചെറുതും വലുതുമായ 3000 ജിഞ്ചര്‍ ബ്രെഡ് പാനലുകള്‍ ട്രെയിനിന്റെ രൂപകല്‍പനക്ക് വേണ്ടിവന്നു. 50 കിലോഗ്രാം ഐസിങ് ഷുഗര്‍, ഏഴ് കിലോ ഇഞ്ചിപ്പൊടി, 15 ലിറ്റര്‍ തേന്‍, മൂന്നു ലിറ്റര്‍ കാരാമല്‍, 250 കിലോ മാവ് തുടങ്ങിയവയാണ് ഇതിനായി ഉപയോഗിച്ചിട്ടുള്ളത്. എക്‌സിക്യൂട്ടീവ് ഷെഫ് രവീന്ദര്‍ സിങ് പന്‍വാര്‍, ബേക്കറി ടീമിലെ ഷെഫ് രാഹുല്‍ എന്നിവരാണ് ഈ വര്‍ഷത്തെ വിപുലമായ ജിഞ്ചര്‍ബ്രെഡ് ടവര്‍ നിര്‍മ്മിച്ച ടീമിന് നേതൃത്വം നല്‍കിയത്.

English Summary: Gingerbread Train flag off by Actor Dileep

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
FROM ONMANORAMA