ആദ്യമായി പാചകത്തിൽ കൈവച്ച് ആലിയ; ഉണ്ടാക്കിയത് പ്രിയഭക്ഷണം; വിഡിയോ

Alia Bhatt
SHARE

ബോളിവുഡിന്‍റെ ക്യൂട്ട് ഗേളാണ് ആലിയ ഭട്ട്. സിനിമയിലെ അഭിനയം മാത്രമല്ല ഓൺലൈൻ ലോകത്തും സജീവമാണ് താരം. ഇൻ മൈ കിച്ചൺ എന്ന യൂട്യൂബ് ചാനലിലൂടെ ആലിയ തന്റെ പ്രിയപ്പെട്ട 2 വിഭവങ്ങൾ തയാറാക്കുന്ന വിഡിയോയാണ് പങ്കു വച്ചിരിക്കുന്നത്. ആലിയയുടെ ഷെഫ് ദിലീപും ഹൗസ് കീപ്പർ കരോളും സഹായത്തിനുണ്ട്. ആദ്യമായിട്ടാണ് അടുക്കളയിൽ കയറി ഇങ്ങനെയൊരു കുക്കിങ് പരിപാടി ചെയ്യുന്നതെന്നും ആലിയ പറഞ്ഞു. 

ഭക്ഷണ നിയന്ത്രണ കാര്യത്തിൽ കൃത്യത പുലർത്തുന്നൊരാളാണ് ആലിയ. ബീറ്റ് റൂട്ട് സാലഡും ചിയ പുഡ്ഡിങുമാണ് ആലിയ തയാറാക്കുന്നത്. ഫ്രിഡ്ജിൽ ഇഷ്ട ഭക്ഷണങ്ങൾ സാലഡ് , സൂപ്പ്, ബ്രേക്ക്ഫാസ്റ്റ്, കറി, മധുരം എന്നിങ്ങനെ തരംതിരച്ച് ലിസ്റ്റുണ്ടാക്കി വച്ചിരിക്കുകയാണ്. അതിൽ നിന്നാണ് ഈ വിഭവങ്ങൾ തിരഞ്ഞെടുത്തത്.

ആലിയയുടെ ഇഷ്ടരുചി നോർത്ത് ഇന്ത്യൻ വിഭവങ്ങളാണ് പക്ഷേ സമയത്ത് ഭക്ഷണം കഴിക്കില്ല എന്നൊരു പരാതി കരോളിനുണ്ട്. കൂടുതൽ ഹെൽത്തി ഫുഡ് വിഡിയോസ് കാണാമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

English Summary: In Alia Bhatt's Kitchen 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
FROM ONMANORAMA