ADVERTISEMENT
nadan-thattukada-04

ചെറുപ്പക്കാർ വിചാരിച്ചാൽ എന്താണ് നടക്കാത്തത്, ഇതാ കൂട്ടുകാരന്റെ സഹോദരിക്ക് ഓപ്പറേഷനു വേണ്ട തുക കണ്ടെത്താൻ ഹോട്ടൽ മാനേജ്മെന്റ് പഠിച്ചുകൊണ്ടിരിക്കുന്ന കുറച്ച് വിദ്യാർഥികൾ ചേർന്നൊരു തട്ടുകട ആരംഭിച്ചിരിക്കുകയാണ് ചേർത്തലയിലെ തുറവൂരിൽ. 15 ദിവസം പരമാവധി സഹായം എന്നതാണ് ഇവരുടെ ലക്ഷ്യം. റേഡിയോ മാംഗോയിൽ ടൈംപാസ് എന്ന പ്രോഗ്രാം ചെയ്യുന്ന ആർ ജെ നീന ഇതേക്കുറിച്ച് ഫേസ് ബുക്കിൽ കുറിച്ചത് വായിക്കാം.

ഹോട്ടൽ മാനേജ്‌മന്റ് പഠിച്ച് തട്ടുകട തുടങ്ങിയ കൂട്ടുകാർ. തട്ടുകടയിൽ ഫൈവ് സ്റ്റാർ ഫുഡ് കിട്ടുമോന്നു ചോദിച്ചപ്പോ ഷെഫ് ചിരിക്കുന്നു. ഭാവിയിൽ ഫൈവ് സ്റ്റാർ ഹോട്ടലിലൊക്കെ സ്റ്റൈലിൽ പണിയെടുക്കേണ്ട ഈ യുവാക്കൾ ക്ലാസ് ടൈമിംഗ് കഴിഞ്ഞു തട്ടുകട നടത്താൻ കാരണം കടയുടെ മുന്നിൽ ഒട്ടിച്ചിരിക്കുന്ന ഈ ഫോട്ടോയാണ്. കൂടെ പഠിക്കുന്ന ചങ്കു കൂട്ടുകാരന്റെ ചേച്ചിയുടെ രണ്ടു കിഡ്‌നിയും തകരാറിലാണ്. കയ്യിലുള്ള കഴിവുകൊണ്ട് കഴിയുന്ന പോലെ സഹായിക്കാൻ ഇറങ്ങിത്തിരിച്ച കൂട്ടുകാർ..

nadan-thattukada-01

തുറവൂരിൽ റോഡ് സൈഡിൽ ഡിസംബർ 18 വരെ വൈകിട്ട് 6 മണിമുതൽ രാത്രി 12 മണിവരെ രുചിവിളമ്പി ജീവൻ തിരിച്ചു പിടിക്കാനിറങ്ങിയ ഒരുപറ്റം യുവാക്കൾ. കേട്ടറിഞ്ഞു സഹായിക്കാനായി അവിടെവരെ ചെന്ന് ഭക്ഷണം കഴിക്കുന്ന നല്ല മനസ്സുള്ളവർ! ചുറ്റും ഇത്തരം നന്മനിറഞ്ഞവരുള്ളപ്പോൾ ലോകം എത്ര സുന്ദരമാണ്...

English Summary: Streetfood for Kindness 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com