ADVERTISEMENT

സംവിധായകൻ ഷാജി കൈലാസിന്റെയും ആനിയുടെയും മൂത്ത മകൻ ജഗൻ വേറിട്ട പാതയിലൂടെയാണ് താരമാകുന്നത്. കരിയറിൽ അമ്മയെപ്പോലെ നല്ല ഭക്ഷണം കൊണ്ട് ആളുകളെ സന്തോഷിപ്പിക്കാനാണ് ജഗൻ തീരുമാനിച്ചത്. 

തിരുവനന്തപുരം കവടിയാറിൽ  തുടക്കം കുറിച്ചിരിക്കുന്ന 'റിംഗ്‌സ് ബൈ ആനി' എന്ന റസ്റ്ററന്റ് വളരെ കുറച്ചു നാളുകള്‍ക്കുള്ളില്‍ ഭക്ഷണപ്രിയരുടെ പ്രിയപ്പെട്ട കേന്ദ്രമായി മാറിക്കഴിഞ്ഞു. പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നെ 'സമൂസ പോയിന്റ്' എന്ന പേരില്‍ വ്യത്യസ്തയിനം സമൂസകള്‍ക്കായുള്ള ഒരു വില്‍പനശാലയാരംഭിച്ച ജഗന്‍, മൂന്ന് വര്‍ഷത്തോളം പ്രസ്തുത സ്ഥാപനം വിജയകരമായി നടത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് സൗത്ത് ഇന്ത്യന്‍ , ചൈനീസ്, കോണ്ടിനെന്റല്‍ വിഭവങ്ങള്‍ വിളമ്പുന്ന റിംഗ്‌സിന് തുടക്കം കുറിച്ചത്. ആനീസ് കിച്ചണിലെ പാചകം കണ്ട്  കൊതിപിടിച്ചിരുന്നവർക്ക് അതൊക്കെ രുചിച്ചു നോക്കാനുള്ള വേദിയാണ് ഇതെന്നാണ് റസ്റ്ററന്റിനെക്കുറിച്ച് ആനിയുടെ അഭിപ്രായം. 

സെലിബ്രിറ്റി കുടുംബം നടത്തുന്ന റസ്റ്ററന്റിലേക്ക് ഇതിനോടകം നിരവധി സെലിബ്രിറ്റികൾ എത്തിയിട്ടുണ്ട്. അതിൽ പുതിയ അതിഥിയാണ് ടൊവിനോ. കഴിഞ്ഞ ദിവസം ടോവിനോയും റിങ്‌സിലെ ഭക്ഷണത്തിന്റെ രുചി ആസ്വദിക്കാൻ ഇവിടേക്കെത്തി.  നിറപുഞ്ചിരിയോടെ ആനിയും ഷാജി കൈലാസും മക്കളും ചേർന്ന് ടൊവീനോയെ സ്വീകരിച്ചു. ഒത്തുചേരലും സൗഹൃദം പങ്കിടലും ഭക്ഷണവുമെല്ലാം നന്നായി ആസ്വദിച്ച ശേഷമാണു ടൊവിനോ മടങ്ങിയത്.

English Summary: Actor Tovino in Rings Restaurant by Annie

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com