ADVERTISEMENT

എയർഹോസ്റ്റസായി ലോകം മുഴുവൻ സഞ്ചരിക്കുന്ന നടി റീനു മാത്യൂസ് ക്രിസ്മസ് ആഘോഷം കൊണ്ട്  തന്നെ ആകർഷിച്ച നഗരത്തിന്റെ കഥ പറയുന്നു.

ഓസ്ട്രിയയിലെ വിയന്നയിൽ റാത്തൗസിൽ തണുപ്പിലൂടെ നടന്നു കണ്ട ക്രിസ്മസ് കാഴ്ചയാണ് മനസ്സിൽ തങ്ങി നിൽക്കുന്നത്. തണുപ്പുകാലത്ത് ചൂടാക്കി നൽകുന്ന ഗ്ലൂവൈനുണ്ടവിടെ. അതൊരു രസികൻ അനുഭവമാണ്.ചൂടാക്കിയ വൈൻ ഞാൻ അതുവരെ കഴിച്ചിട്ടില്ലായിരുന്നു. എന്റെ കൂട്ടുകാരി എമിലിയാണ് റാത്തൗസിലെ ആഘോഷം കാണാൻ കൊണ്ടുപോയത്. റാത്തൗസ് എന്നാൽ ടൗൺഹാൾ. അവിടെ ക്രിസ്മസ് ആഘോഷങ്ങൾക്കു രണ്ടു നിറങ്ങളാണ്. രാവിലെ നമ്മൾ കണ്ട റാത്തൗസല്ല രാത്രിയിൽ. അത്രമാത്രം കളർഫുൾ. റാത്തൗസിലെ കടകളിൽ‍ കുക്കീസിരിക്കുന്നതു കണ്ടാൽ ജീവനുണ്ടെന്നു തോന്നും. കുക്കീസിന്റെ കണ്ണുകളിൽ ജാം നിറഞ്ഞു തുളുമ്പി നിൽക്കുന്നു. ചോക്ലേറ്റ് ഫൗണ്ടനിൽ നിന്നു പഴങ്ങളും കുക്കീസും മാഷ്മെല്ലോസുമുള്ള കപ്പുകൾ കിട്ടും. നിങ്ങൾക്കിഷ്ടമുള്ള ചോക്ലേറ്റ് ഇതിൽ നിറച്ചു കഴിക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com