ADVERTISEMENT

മലബാറിന്റെ രുചി ഇനി അക്ഷരനഗരിയിലേക്ക്. കോഴിക്കോടിനെയും ദുബായിയെയും കൊതിപ്പിച്ച ശേഷം ആദാമിന്റെ ചായക്കട കോട്ടയത്തും ആരംഭിക്കുകയാണ്. കോട്ടയത്തെ കൊതിപ്പിക്കാനായി തോമാച്ചന്റെ ആട്ടിൻ സൂപ്പ്, കോട്ടയത്തിന്റെ സ്വന്തം കുഞ്ഞച്ചൻ മീൻകറി പേരിലും രുചിയിലും പുതുമ നിറയ്ക്കുന്ന നിരവധി രുചിക്കൂട്ടുകൾ...തെള്ളകത്താണ് കോട്ടയത്തെ റസ്റ്ററന്റ് സ്ഥിതിചെയ്യുന്നത്.

നല്ല രുചികൾ തേടി കോഴിക്കോട്ടെത്തുന്നവരുടെ നാവിൻ തുമ്പിലേക്ക് ആദ്യം വരുന്ന പേരാണ് 'ആദാമിന്റെ ചായക്കട'. പഴയ തലമുറയുടെ ഓർമകളിൽ മാത്രമായി ഒതുങ്ങിപ്പോയ രുചികൾ തിരിച്ചെത്തിക്കുക എന്ന ലക്ഷ്യത്തോടെ ഗൾഫിലെ ജോലി കളഞ്ഞ് നാട്ടിലെത്തിയ അനീസ് ആദമാണ് ആദമിന്റെ ചായക്കട തുടങ്ങുന്നത്. പൊട്ടിത്തെറിച്ചും ചീറിപ്പാഞ്ഞുമെല്ലാം പുതിയ രുചി നാവിൻതുമ്പിലെത്തിച്ച ആദാമിന്റെ ചായക്കട കോഴിക്കോട്ടെ ഭക്ഷണപ്രേമകൾ മറക്കാത്ത പേരാണ്. കോഴിക്കോടിനെ കൂടാതെ ദുബായിലും ആദാമിന്റെ ചായക്കട ഭക്ഷണപ്രിയരുടെ പ്രിയപ്പെട്ട ഇടമാണ്.

adaminde-kada

അനീസ് ആദം സി.ഇ.ഒയും ഇസാഖ് പി.വി, നാസിക്, എൻ.എം അലി, അജു മുഹമ്മദ് എന്നിവർ ഡയറക്ടർമാരുമായി നേതൃത്വം നൽകുന്ന ആദാമിന്റെ ചായക്കടയുടെ കേരളത്തിലെ ആദ്യത്തെ ഫ്രാഞ്ചൈസി കോട്ടയത്ത് പ്രവർത്തനമാരംഭിക്കുകയാണ്. ഡിസംബർ 27 വെള്ളിയാഴ്ച്ച വൈകീട്ട് 4.30 ന്  സിനിമാ താരം ആസിഫ് അലി കോട്ടയത്തിന് ആദാമിന്റെ ചായക്കട സമർപ്പിക്കും.

കോട്ടയം, തെള്ളകം അന്നപൂർണ്ണ വെജിറ്റേറിയൻ റെസ്റ്ററന്റിന്റെ സാരഥിത്വത്തിലാണ് ആദാമിന്റെചായക്കട എത്തുന്നത്. സക്കറിയ മാത്യു (ബാബു) മാനേജിംഗ് ഡയറക്ടറും നോബി സ്കറിയ പ്ലാക്കി തോട്ടിലും എബി സ്കറിയ പ്ലാക്കി തോട്ടിലും ഡയറക്ടർമാരുമായിട്ടുള്ള തെള്ളകം അന്നപൂർണ്ണ വെജിറ്റേറിയൻ റസ്റ്റോറന്റിൽ നിന്നും കോട്ടയത്തിന് രുചിയുടെ മറ്റൊരു അനുഭവമായിരിക്കും ആദാമിന്റെ ചായക്കട. ആദാമിന്റെ ചായക്കടയ്ക്കൊപ്പം ചൈനീസ് ഫാക്ടറി, ആദംസ് ടെക്ക് ഇറ്റ് ഈസി എന്നീ ബ്രാന്റുകളും കോട്ടയത്ത് ആരംഭിക്കുന്നുണ്ട്.

പുതുമയും കൗതുകവും നിറഞ്ഞ പേരുകളും രുചികളുമായി ബിരിയാണികളുടേയും ചിക്കൻ കറികളുടേയും സുലൈമാനികളുടേയും ഒട്ടേറെ വൈവിധ്യങ്ങളാണ് ആദാമിന്റെ ചായക്കടയിൽ ഒരുക്കിയിരിക്കുന്നത്. വോൾക്കാനിക് ചായ, അറേബ്യൻ ചായ, ആദിവാസി ചായ, റോസാപ്പൂ ചായ, മുല്ലപ്പൂ ചായ, ഇഞ്ചിപ്പുൽ ചായ തുടങ്ങി വേറിട്ട ചായകൾ പലതുണ്ട് ആദാമിന്റെ ചായക്കടയിൽ.

കുടുംബത്തോടും സുഹൃത്തുക്കളോടുമൊപ്പമുള്ള സമയം രുചി വൈവിധ്യങ്ങൾ ആസ്വദിച്ച് അവിസ്മരണീയമാക്കാൻ ഒരു മികച്ച അന്തരീക്ഷം തന്നെയാണ് ആദാമിന്റെ ചായക്കട ഒരുക്കിയിട്ടുള്ളത്. നാടൻ ഭക്ഷണങ്ങളെ മോഡേണാക്കി അവതരിപ്പിക്കുക എന്നതാണ് ആദാമിന്റെ ചായക്കടയുടെ ശൈലി.

English Summary: Adaminde Chaya Kada, Kottayam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com