ADVERTISEMENT

2019 ഉദിച്ചപ്പോള്‍ സമൂഹമാധ്യമങ്ങളിലും  റോഡരികുകളിലും ഉൾപ്പെടെ ഏറെ ആളെക്കൂട്ടിയ ‘സംരംഭവ’മാണ് ഫുൾജാർ സോഡ. വലിയ ഗ്ലാസ് നിറയെ നുരയുന്ന  സോഡയിലേക്ക്   ചെറിയ ഗ്ലാസിൽ നാരങ്ങ, പച്ചമുളക് പേസ്റ്റ് എന്നിവ ഉൾപ്പെടെയുള്ള മിശ്രിതമിടും. 

ഇതോടെ നുരഞ്ഞു പുതയുന്ന പാനീയം ഒറ്റവലിയിൽ കുടിച്ചുതീർക്കും. ഇതിൽ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രദർശിപ്പിക്കുന്നത് ട്രെന്‍ഡ് ആയിമാറിയതോടെ പ്രായഭേദമില്ലാതെ ആളുകൾ ഫുൾജാർ സോഡയ്ക്കു പിന്നാലെ ഒാടി.

എന്നാൽ ഇത് അധികം വൈകാതെ തന്നെ അവസാനിക്കുകയും ചെയ്തു.

സമൂഹമാധ്യമങ്ങളിൽ കാണുന്ന പഞ്ച് രുചിയില്ലാത്തതാണ് ഫുൾജാര്‍ സോഡയുടെ അന്ത്യത്തിനു കാരണമായത്. ഇതിനു പിന്നാലെ  കല്ലു സോഡ, ഫ്ലേവർ സോഡ എന്നിവ എത്തിയെങ്കിലും ഇവയൊന്നും ഫുൾജാർ സോഡയുെട അത്ര ശ്രദ്ധ നേടിയില്ല.

English Summary: Fulljar Soda, Food Trend

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com