ADVERTISEMENT

ലോകപ്രശസ്തനായ ഫുഡ് വ്ലോഗറാണ് മാർക്ക് വിൻസ്. വിവിധ രാജ്യങ്ങളിലെ ഭക്ഷണ വിശേഷങ്ങൾ ഫുഡ് വ്ളോഗിലൂടെ പങ്കു വയ്ക്കാറുണ്ട്. കേരളാ സ്പെഷൽ മലബാർ ചിക്കൻ ബിരിയാണിയുടെ വിശേഷങ്ങളുമായാണ് ഏറ്റവും പുതിയ ഫുഡ് വ്ളോഗിൽ അദ്ദേഹം പങ്കുവച്ചിരിക്കുന്നത്.

മലയാളിയായ ഫുഡ് വ്ളോഗർ എബിൻ ജോസും മാർക്കിനൊപ്പമുണ്ട്. വീടിന്റെ ഗൃഹപ്രവേശ ചടങ്ങിനൊട് അനുബന്ധിച്ച് 2000 പേർക്കാണ് ബിരിയാണി തയാറാക്കിയത്. മലബാർ രുചി വിശേഷങ്ങളും ബിരിയാണിയും രുചിയോടെ കഴിച്ചാണ് മാർക്ക് മടങ്ങിയത്.

ആൾത്തിരക്ക് മൂലമാണോ മാർക്കിനു വഴിയരികിൽ നിന്നു ഭക്ഷണം കഴിക്കേണ്ടിവന്നത്? അദ്ദേഹത്തിന് ഒരു കസേര കൊടുക്കാമായിരുന്നു! ലോകമറിയുന്നൊരു യൂട്യൂബറോട് ആതിഥ്യമര്യാദ കാട്ടിയില്ലെന്നും മലയാളികളുടെ ആതിഥ്യ മര്യാദ പരിചയക്കാർക്കും ബന്ധുക്കൾക്കും മാത്രമേ ലഭിക്കുന്നുള്ളൂവെന്നുമൊക്കെ വിഡിയോയ്ക്കു താഴെ കമന്റുകൾ വരുന്നുണ്ട്. എന്തായാലും ഭക്ഷണം കഴിച്ചിട്ട് വളരെ നല്ല അഭിപ്രായമാണ് മാർക്ക് പറഞ്ഞത്.

English Summary: Biryani for 2,000, Huge indian Food, Malabar Coast, Food Vlog, Mark Wiens

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com