ADVERTISEMENT

കേക്ക് വീട്ടിൽ ഉണ്ടാക്കുക എന്നത് വീട്ടമ്മമാർക്കിടയിലിപ്പോൾ ട്രെൻഡിങ്ങായ സംസാരവിഷയമാണ്. വീട്ടമ്മമാർ കണ്ടു മുട്ടിയാൽ പഴയ പ്രഷർ കുക്കറിൽ വിജയകരമായി കേക്കുണ്ടാക്കിയ കഥ പറയാതിരിക്കില്ല. തട്ടീം മുട്ടീം ജനപ്രിയ സീരിയലിലും കേക്ക് ഉണ്ടാക്കാൻ പഠിക്കുന്ന വാസവദത്തയെന്ന കഥപാത്രത്തിന്റെ വിഡിയോയാണ് ഇപ്പോൾ താരം. 

മരുമകൾ മീനാക്ഷിയുടെ അമ്മ കേക്കുണ്ടാക്കാൻ‍ അറിയാമോ എന്നു ചോദിച്ചപ്പോൾ അറിയില്ല എന്നു പറയാനുള്ള മടി കാരണം, കടയിൽ നിന്നും മേടിച്ച കേക്ക് കൈ കൊണ്ട് പൊടിച്ചെടുത്ത് നിരീക്ഷിക്കുകയാണ് വാസവദത്ത. ചേരുവകൾ എന്താണെന്നറിഞ്ഞ് ഉണ്ടാക്കാനാണിങ്ങനെ ചെയ്യുന്നതെന്നും പറയുന്നുണ്ട്. വീട്ടിൽ കേക്കുണ്ടാക്കാൻ പഠിച്ച് പുതുവർഷത്തിൽ സ്വന്തം കൈ കൊണ്ട് കേക്കു നിർമ്മിക്കാനുള്ള തീരുമാനത്തിലേക്ക് കാര്യങ്ങൾ എത്തുന്നു.

English Summary: Thattem Mutteem Cake Making 2020

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com