ADVERTISEMENT

കൊട്ടാരക്കര ദേശീയപാതയരികിൽ പുലമൺ പാലത്തിനു സമീപമുള്ള  ജയകുമാറിന്റെ ഒറ്റമുറി ഹോട്ടലിനു മുന്നിലെ ബോർഡിൽ ഇങ്ങനെ കാണാം: ‘ഇവിടെ വൃദ്ധർക്കും യാചകർക്കും ഭക്ഷണം സൗജന്യം’. ജയകുമാർ സമ്പന്നനല്ല. ചെറിയൊരു മുറിയിലാണ് ഹോട്ടൽ പ്രവർത്തിക്കുന്നത്.  പക്ഷേ, ഉറവ വറ്റാത്ത നൻമയാണ് ഈ വാചകങ്ങൾ. ഒട്ടേറെ നിരാലംബർ സൗജന്യമായി ഇവിടെനിന്ന് ആഹാരം കഴിക്കുന്നു.   സമീപത്ത്  3 വർഷമായി തട്ടുകട നടത്തുന്ന ബി. ജയകുമാർ ഒരു മാസം മുൻപാണ്  ഹോട്ടൽ സ്ഥാപിച്ചത്. ഭാര്യ ശ്രീദേവിയും അടുത്ത ബന്ധുവുമാണു ജീവനക്കാർ.  

50 രൂപയ്ക്ക് ഊണ് നൽകും. 20 രൂപ കൂടി നൽകിയാൽ വറുത്ത മീൻ സഹിതം. വൈകുന്നേരങ്ങളിലും രാത്രിയിലും തട്ടുകട പ്രവർത്തിക്കുന്നു. ഇവിടെയും യാചകർക്കു സൗജന്യ ഭക്ഷണം നൽകുന്നു. മുതിർന്നവരോടുള്ള ആദരവും സ്നേഹവുമാണ്  ഇതിനു പ്രേരിപ്പിച്ചതെന്ന് ജയകുമാർ പറയുന്നു. വലിയ ലാഭത്തേക്കാളും സന്തോഷം പകരുന്നതു സൗജന്യമായി ഭക്ഷണം നൽകുമ്പോഴാണെന്നു ജയകുമാറിന്റെ വാക്കുകൾ. നഷ്ടങ്ങളില്ലാതെ ജീവിച്ചു പോകണം. അതിന് കഴിയുന്നുണ്ട്. ഉച്ചയ്ക്ക് 12 മുതൽ 2.30 വരെയാണു ഹോട്ടൽ പ്രവർത്തിക്കുന്നത്. തട്ടുകട രാത്രി 11.30 വരെയും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com