എന്നാലും ഇത് വേണമായിരുന്നോ? ചായയിൽ മുക്കിയെടുത്ത ചിക്കൻ ടിക്ക; വൈറൽ വിഡിയോ

tandoor-tea
SHARE

വിചിത്രമായ ഭക്ഷണ പരീക്ഷണങ്ങളാണ് ഇപ്പോൾ ലോകം മുഴുവൻ നടക്കുന്നത്. അത്തരത്തിലൊന്നാണ് ഇന്റർനെറ്റിൽ ഇപ്പോൾ ചർച്ചയ്ക്ക് വഴിവച്ചിരിക്കുന്നത്. ചിക്കൻ ടിക്കയിൽ ചായയൊഴിച്ച് കഴിക്കുന്ന വിഡിയോ ആണ് വൈറലാകുന്നത്.  ഈ ഭക്ഷണ 'കോംബോ' പക്ഷേ കണ്ട എല്ലാവർക്കും അത്ര രസിച്ചിട്ടില്ല.

ഒരു ബൗളിൽ ചിക്കൻ ടിക്ക വച്ചു. അതിലേക്ക് ചായ ഒഴിച്ചു. ശേഷം ചായകൂട്ടി ടീക്ക സ്പുണിന് കോരി കഴിക്കുന്നതാണ് വിഡിയോയിൽ. പലരെയും സങ്കടപ്പെടുത്തുന്നത് ടിക്കയും ചായയും നശിപ്പിച്ചു കളഞ്ഞുവല്ലോ എന്നതാണ്.

റെഡിറ്റിലാണ് ഈ വിഡിയോ പങ്കുവച്ചിരിക്കുന്നത്. സംഭവം തരക്കേടില്ലെന്നാണ് വിഡിയോ പങ്കുവച്ചയാൾ കുറിച്ചിരിക്കുന്നത്.

English Summary: Tandoori Leg with tea Video

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ