ADVERTISEMENT

ദീപിക പദുക്കോണ്‍ സിനിമ ലോകത്ത് ഏറെ ആരാധകരുള്ള ഒരു താരമാണ്. വ്യത്യസ്തമായ രുചികൾ പരീക്ഷിക്കാൻ ഏറെ ഇഷ്ടമുള്ള താരമാണ് ദീപിക. ഭക്ഷണ ഇഷ്ടങ്ങൾ നോർത്ത് എന്നൊ സൗത്ത് എന്നൊ വ്യത്യാസമില്ലാതെയാണ്. എപ്പോൾ കിട്ടിയാലും കഴിക്കുന്ന ഒരു വിഭവം മസാല ദോശയാണ്, അതു പോലെ തന്നെ ഇഡ്ഡലിയും ചട്ണിയും ഇഷ്ടപ്പെടുന്നു. അരിയും പരിപ്പും ഉപയോഗിച്ച് തയാറാക്കുന്ന കിച്ചടി, തക്കാളി രസം ...എല്ലാം ഇഷ്ട വിഭവങ്ങളുടെ ലിസ്റ്റിലുണ്ട്. കുടിക്കാൻ ഏറെ ഇഷ്ടം ഫില്‍റ്റര്‍ കോഫിയും.

ഭക്ഷണത്തോട് ഇഷ്മുണ്ടെങ്കിലും കൃത്യമായ ഡയറ്റ് പ്ലാനും ശ്രദ്ധിക്കുന്നൊരാളാണ് ദീപിക. 6 തവണയായാണ് ഒരു ദിവസത്തെ ഭക്ഷണം കഴിക്കുന്നത്. ദിവസം ആരംഭിക്കുന്നത് നാരങ്ങയും തേനും ചേർത്ത ഒരു ഗ്ലാസ് ചൂടുവെള്ളം കുടിച്ചാണ്. പ്രഭാത ഭക്ഷണം 2 മുട്ടയുടെ വെള്ള, ബദാം, ഫാറ്റ് കുറഞ്ഞ ഒരു ഗ്ലാസ് പാൽ. (ചിലപ്പോൾ ദോശ അല്ലെങ്കിൽ ഇഡ്ലിയും പ്രഭാത ഭക്ഷണത്തിൽ ഉൾപ്പെടുത്തും). ഉച്ച ഭക്ഷണം വരെയുള്ള ഇടവേളയിൽ ഒരു ബൗൾ പഴങ്ങളും കഴിക്കും. ഉച്ച ഭക്ഷണത്തിന് വീട്ടിൽ തയാറാക്കിയ ദാൽ, റോട്ടി, സബ്സി, സാലഡ്, റൈത്ത ഇവയിൽ ഏതെങ്കിലുമൊക്കെ. ചിലപ്പോൾ ഗ്രിൽ ചെയ്തെടുത്ത മീനും കഴിക്കും. നാലു മണിക്ക് ഒരു ഫിൽട്ടർ കോഫിയും ഒപ്പം കൊറിക്കാൻ ബദാമും. അത്താഴത്തിന് സബ്സി, സാലഡ്, റൊട്ടി, പച്ചക്കറികൾ ഇവയിൽ ഏതെങ്കിലും. അത്താഴത്തിന് ചോറ് കഴിക്കാറില്ല. 

ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മി അഗർവാളിന്റെ ജീവിതം പറയുന്ന ഛപാകിനു വേണ്ടിയുള്ള മേക്ക് ഓവർ ഏറെ ശ്രദ്ധേയമായിരുന്നു, ജനുവരി 10 നാണ് ചിത്രം തീയേറ്ററുകളിൽ എത്തുന്നത്.

English Summary: Deepika Padukone Food Love

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com