ADVERTISEMENT

ലോകത്തിലെ ഏറ്റവും മികച്ച വെജിറ്റേറിയൻ ഭക്ഷണം തിരുവനന്തപുരത്തു നിന്നും കഴിച്ചെന്ന് ലോകപ്രശസ്തനായ ഫുഡ് വ്ളോഗർ മാർക്ക് വിൻസ്. പാളയത്തെ മദേഴ്സ് വെജ് പ്ലാസയിൽ നിന്നാണ് രുചികരമായ സദ്യ കഴിച്ചത്. കൃത്രിമ ചേരുവകൾ ഇല്ലാതെ തയാറാക്കിയ അച്ചാറുകളാണ് ഊണിനൊപ്പം സ്പെഷൽ രുചിയൊരുക്കിയത്. തനി നാടൻ കേരളാ സദ്യയും പായസവും നാടൻ രീതിയിൽ തന്നെ കഴിച്ചു.

വാഴയിലയിലാണ് സദ്യ വിളമ്പിയത് പപ്പടം, അച്ചാർ, തോരൻ, കിച്ചടി, പച്ചടി...മധുരത്തിന് അടപ്രഥമൻ, പാൽപ്പായസം, സേമിയാപ്പായസം നാടൻ സദ്യകഴിച്ച് സന്തോഷത്തോടെയാണ് മാർക്കും കൂട്ടുകാരും മടങ്ങിയത്. 120 രൂപയാണ് സദ്യയ്ക്ക്, തന്റെ ജീവിതത്തിലെ ഏറ്റവും മികച്ച വെജിറ്റേറിയൻ സദ്യയാണ് ഇതെന്ന് മാർക്ക് പറഞ്ഞു.

English Summary: Worlds Best Vegetarian Food from Thriuvananthapuram

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com