നീരാളി ബിരിയാണി: വായിൽ നീരോടും
Mail This Article
ഔഷധമൂല്യമേറിയ കടൽമുരിങ്ങ ജീവനോടെ കഴിക്കാൻ കൊച്ചി സിഎംഎഫ്ആർഐയിൽ ആരംഭിച്ച കടൽ വിഭവങ്ങളുടെ ഭക്ഷ്യമേളയിലേക്കു വരിക. ഉച്ചയ്ക്ക് 12 മുതൽ രാത്രി 8 വരെ നടക്കുന്ന മേള നാളെ സമാപിക്കും. സ്വാദൂറുന്ന ഭക്ഷ്യവിഭവങ്ങൾ കഴിക്കുന്നതിനോടൊപ്പം, പാകം ചെയ്യാൻ പാകത്തിൽ കഴുകി ശുദ്ധീകരിച്ച നല്ലയിനം ഞണ്ടിറച്ചിയും കൃഷിയിലൂടെ വിളവെടുത്ത ജീവനോടെയുള്ള മീനുകളും മേളയിൽനിന്നു വാങ്ങാം. പ്രവേശനം സൗജന്യം.
നീരാളി വിഭവങ്ങളാണ് ഈ മേളിലെ മറ്റൊരു ആകർഷണം. നീരാളിബിരിയാണി, ചെമ്മീൻ ബിരിയാണി, പുട്ട്, കൂന്തൽ റോസ്റ്റ്, മൊമോ തുടങ്ങിയ വിഭവങ്ങൾ മേളയിൽ ലഭിക്കും. കല്ലുമ്മക്കായ നിറച്ചു പൊരിച്ചത്, ചെമ്മീൻ- കൂന്തൽ- ഞണ്ട് രുചിക്കൂട്ടുകൾ എന്നിവ അടങ്ങുന്ന കടൽ വിഭവങ്ങളും മേളയിലുണ്ട്. ലക്ഷദ്വീപിലെ മിനിക്കോയിൽനിന്നുള്ള വൈവിധ്യമായ മീൻവിഭവങ്ങളും ഇവിടെ ലഭിക്കും. ചൂര കൊണ്ടുള്ള ദ്വീപ് വിഭവങ്ങൾ ഏറെ പ്രശസ്തമാണ്.
English Summary: Food Fest, Kochi