ADVERTISEMENT

കോഴിക്കോടിന്റെ രുചിപ്പെരുമയിൽ ലോകപ്രസിദ്ധ ഫുഡ് വ്ളോഗർ മാർക്ക് വിൻസ്. കോഴിക്കോടിന്റെ രുചികളും കാഴ്ചകളുമാണ് മാർക്കിന്റെ പുതിയ വ്ളോഗിൽ ചിത്രീകരിച്ചിരിക്കുന്നത്. മലയാളി ഫുഡ്വ്ളോഗർ എബിൻ ജോസും മാർക്കിനൊപ്പം ഉണ്ട്. കോഴിക്കോട് ചന്ദ്രേട്ടന്റെ ചായക്കടയിലേ നാടൻ വിഭവങ്ങൾ ഒരു തരി പോലും മിച്ചമില്ലാതെ മാർക്ക് കഴിച്ചു. ഇവിടുത്തെ സ്പെഷൽ കൈപത്തിരി, ചിരട്ടയിട്ട് കത്തിച്ച അടുപ്പിലെ  മൺകലത്തിൽ ചുട്ടെടുത്തതാണിത്. വെന്തു പൊങ്ങിയ അരിപ്പത്തിരി വാഴയിലയിലേക്ക് മാറ്റി പപ്പടവും ചേർത്ത് കഴിച്ചു. തനി നാടൻ കേരളാരുചിക്കൊപ്പം നീട്ടി അടിച്ച ചായയും.

നാടൻ രുചിയിൽ പുഴുക്കും മത്തിക്കറിയും മീൻവറുത്തതും തയാറാക്കുന്നത് സംശയങ്ങളൊക്കെ ചോദിച്ച് മനസിലാക്കി.

വാഴയിലയിൽ വിളമ്പിയ പുഴുക്കും മസാലപുരട്ടി വറുത്തെടുത്ത മീനും അരിപ്പത്തിരി, മീൻകറി എല്ലാം വയറു നിറയെ കഴിച്ചു. മീൻ കറി വിളംമ്പിയ പാത്രം ഒരു തുളളി ചാറുപോലും മിച്ചമില്ലാതെ വടിച്ചെടുത്തു കഴിച്ചു തീർത്തു. ഇവിടെ എങ്ങാനുമായിരുന്നു താമസമെങ്കിൽ ഈ കടയിൽ എല്ലാദിവസവും വന്നിരുന്നേനെ എന്നും മാർക്ക് പറയുന്നുണ്ട്. എന്തായാലും ഇതൊന്നും പോരാഞ്ഞ് തൊടിയിലെ പച്ചകുരുമുളക് പറിച്ചെടുത്ത് ചവച്ചരച്ച് ചൂടു ചായയും കുടിച്ചു!

English Summary: Mark Wiens Food Vlog from Kozhikode

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com