ADVERTISEMENT

സാധാരണക്കാർക്കു ആശ്വാസമായ ജയിൽ ഭക്ഷണത്തിനു വില കൂട്ടി. സാധനങ്ങളുടെ വില വർധനയെ തുടർന്നാണു വില കൂട്ടിയത്. ജയിലുകളിലെ ഭക്ഷണ യൂണിറ്റുകളിൽ തയാറാക്കുന്ന ഇഡ്ഡലി മുതൽ ബിരിയാണിവരെയുള്ള വിഭവങ്ങൾക്കു വില കൂട്ടിയെങ്കിലും ചപ്പാത്തിക്കും വെജിറ്റബിൾ ബിരിയാണിക്കും വില വർധനയില്ല. വില വർധയ്ക്കു അനുമതി തേടി കണ്ണൂർ ജയിൽ സൂപ്രണ്ടാണു വകുപ്പിനെ സമീപിച്ചത്. ഇതിനെ തുടർന്നു ഈ മാസം മുതൽ ഏകീകരിച്ച കൂടിയ വില സർക്കാർ അംഗീകരിച്ചു.

കായ വറുത്തതിന്റെ വില പ്രാദേശിക ലഭ്യതയ്ക്ക് അനുസരിച്ചു ജയിലുകൾക്കു തീരുമാനിക്കാം. മറ്റുള്ളവയുടെയെല്ലാം വില ഏകീകരിച്ചു. തലസ്ഥാനത്തു ഏറെ സ്വീകാര്യമായതാണു ജയിലിലെ ഫ്രീഡം ഉൽപന്നങ്ങൾ. വില വർധിപ്പിച്ചിട്ടും വിൽപനയിൽ കുറവുണ്ടായില്ലെന്നു ജയിൽ വകുപ്പ് അധികൃതർ പറഞ്ഞു.

ഇനം   -    പഴയ വില - പുതിയ വില

∙ചിക്കൻ ബിരിയാണി – 60 -  70
∙ചിക്കൻകറി –           20  -  30
∙ചില്ലി ചിക്കൻ –        40 - 50
∙കപ്പയും ബീഫും –     60  - 70
∙മുട്ടക്കറി –               15 -  20
∙ഇഡ്ഡലി –              2 -   3

English Summary: Jail Food Price Hike

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com