ADVERTISEMENT

യൂട്യൂബ് ചാനലുകളിൽ നല്ല രുചിയിൽ ഭക്ഷണം കഴിക്കുന്നത് എത്ര കണ്ടാലും മതിവരില്ല!...വിഡിയോ വ്ളോഗ് മുതിർന്നവരുടെ മാത്രം തട്ടകമാണോ?  ദോശയും ഇഡ്ഡലിയും ചമ്മന്തിയും മുന്നിലെത്തിയപ്പോൾ അമ്മയുടെ ഫോണെടുത്ത് വിഡിയോ ഓണാക്കി ആസ്വദിച്ചു കഴിക്കുകയാണ് ചാക്കോച്ചൻ എന്ന് വിളിപ്പേരുള്ള  റയാൻ റോണി. സൂപ്പർ ഫുഡാണ്...ഇതൊക്കെ ഉണ്ടാക്കിയത് എന്റെ അമ്മയാണ്. അമ്മ നല്ല സൂപ്പർ കുക്കാണ്. നല്ല അടിപൊളി ടേസ്റ്റാണ് എന്നൊക്കെ പറഞ്ഞ് രസകരമായിട്ടാണ് കഴിക്കുന്നത്. ഭക്ഷണം കഴിച്ചിട്ടുള്ള ഗുണവും പറയുന്നുണ്ട് ഇതൊക്കെ കഴിച്ചാണ് എന്റെ മുടി നീണ്ടത്, കഴിഞ്ഞ ആഴ്ച മുടി കുറവായിരുന്നു... ഭക്ഷണം മുഴുവൻ പെട്ടെന്ന് കഴിച്ചു തീർത്താൽ മുടി പെട്ടെന്ന് വളരും! ഫോണിൽ വിഡിയോ കണ്ടാണ് ബഹളമെന്നു വിചാരിച്ച് ഫോണവിടെ വച്ചിട്ട് ഭക്ഷണം കഴിക്കാൻ ഇടയ്ക്കിടയ്ക്ക് അമ്മ അടുക്കളയിൽ നിന്നും വിളിച്ചു പറയുന്നുമുണ്ട്. പക്ഷേ വിഡിയോ ഫുഡ് റിവ്യു ആയിരുന്നെന്ന് പിന്നീടാണ് അമ്മയ്ക്ക് മനസിലായത്.

കഴിഞ്ഞ ദിവസം സ്കൂളിൽ നിന്നു വന്ന് കുളിച്ച് കുട്ടപ്പനായി ഭക്ഷണം കഴിക്കാനിരുന്ന ചാക്കോച്ചൻ (റയാൻ റോണി). സാധാരണ പാട്ടും വർത്തമാനങ്ങളുമൊക്കെയായാണ് ഭക്ഷണം കഴിക്കൽ. അതുകൊണ്ട് തന്നെ ഡൈനിങ് ടേബിളിൻ നിന്നുള്ള ഒച്ചയും ബഹളവുമൊന്നും അമ്മ അത്ര കാര്യമാക്കിയില്ല. ഫോൺ തമ്പ് ലോക്കായതിനാൽ അതെടുത്തല്ല പ്രയോഗമെന്നു കരുതി. പക്ഷേ കാമറയ്ക്കെന്ത് ലോക്ക്? കഴിക്കാൻ കൊടുത്ത ഇഡ്ഡലിയും ദോശയും ചമ്മന്തിയുമൊക്കെ സംസാരത്തിൽ വരുന്നത് അടുക്കളയിൽ കട്ടപ്പണിയായിരുന്ന അമ്മ കേൾക്കുന്നുണ്ടായിരുന്നു. പക്ഷേ അതൊരു കുട്ടി വ്ലോഗായിരിക്കുമെന്ന് ഒട്ടും കരുതിയില്ല. ഫോൺ കളിക്കാൻ കൊടുക്കാത്തതിന്റെ ക്ഷീണം ഫുഡ് റിവ്യു വിഡിയോയാക്കുമെന്ന് ഓർത്തില്ല.

English Summary: Homely Food Review by Ryan Roney

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com