ADVERTISEMENT
irish-champ2

അയർലൻഡിന്റെ ക്ലാസിക് ഷാംപ് ഉരുളക്കിഴങ്ങുകൊണ്ട് രുചിയുടെ മായാജാലം കാണിക്കാൻ അയർലൻഡുകാരെ കഴിഞ്ഞിട്ടേയുള്ളു മറ്റാരും. സ്വന്തം രാജ്യത്തെ ക്ലാസിക് വിഭവമായി അവർ തിരഞ്ഞെടുത്തതും ഉരുളക്കിഴങ്ങ് ഗംഭീരനെ തന്നെ. – ഉരുളക്കിഴങ്ങും ഉള്ളിയും കെട്ടുപിണഞ്ഞ് ബട്ടറിന്റെയും പാലിന്റെയും അകമ്പടിയോടെ ഞെളിഞ്ഞങ്ങനെ വാഴുന്ന ഷാംപ്.  

ഷാംപിന്റെ മുഖഛായയിലുള്ള ഒട്ടേറെ വിഭവങ്ങൾ അയർലൻഡിലെങ്ങും കാണാൻ സാധിക്കും. അതിൽ പ്രധാനിയാണ് കൽകനോൻ എന്ന വിഭവം. അതിൽ ഉള്ളിക്കു പകരം കാബേജ് ആണ് ഉരുളക്കിഴങ്ങിനൊപ്പം ഉപയോഗിക്കുക.

കൊടിയ ദുരിതത്തിന്റെയും പട്ടിണിയുടെയും കാലത്ത് പോഷകസമ്പുഷ്ടമായ ലളിത ഭക്ഷണമെന്ന നിലയിലാണ് ഷാംപ് അയർലൻഡിൽ പ്രചാരത്തിലുണ്ടായിരുന്നത്. എത്ര മോശപ്പെട്ട കാലാവസ്ഥയിലും ഉണ്ടാകുന്ന ചേരുവകൾക്കൊണ്ടൊരു വിഭവം എന്നതായിരുന്നു ഷാംപിന്റെ അടിസ്ഥാന തത്വം. സമാധാനത്തിന്റെയും സമൃദ്ധിയുടെയും കാലം വന്നതോടെ ഷാംപിന്റെ ചേരുവകളിൽ ധാരാളിത്തത്തോടെ നടത്തിയ പരീക്ഷണങ്ങളുടെ ഫലമാണ് ഇന്നത്തെ രൂപത്തിൽ കാണുന്നത്.

എങ്കിലും ഷാംപിന്റെ മുഖമുദ്ര ലാളിത്യം തന്നെ. ഭംഗിക്കോ അലങ്കാരത്തിനോ വേണ്ടി യാതൊരു മേക്കപ്പും ഷാംപിൽ ചെയ്യുന്നില്ല. അയർലൻഡിൽ വർഷാവർഷം പരേതാത്മാക്കൾക്ക് നേർച്ചയായി വിളമ്പുന്നതും ഷാംപ് ആണ്. കടലാസിൽ പൊതിഞ്ഞ് ചടങ്ങിനെത്തുന്നവർക്ക് വിളമ്പുന്ന ഷാംപിൽ ഒരു നാണയം ഒളിപ്പിച്ചിട്ടുണ്ടാകും. അത് ആർക്കാണോ കിട്ടുന്നത് അയാൾ ആ വർഷത്തെ ഭാഗ്യവാനാണെന്നാണു വിശ്വാസം.

English Summary: Traditional Irish Champ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com