ADVERTISEMENT

ബോളിവുഡിന്റെ പ്രിയ താരം ആലിയ ഭട്ട് ഭക്ഷണകാര്യത്തിൽ അതീവ ശ്രദ്ധയുള്ളൊരാളാണ്. സ്വന്തമായി പാചകത്തിലും ഒരു കൈ പരീക്ഷിക്കാൻ ഇഷ്ടപ്പെടുന്നൊരാൾ. സ്വന്തം യൂട്യൂബ് ചാനലിലൂടെ ഇഷ്ട വിഭവങ്ങൾ പാചകം ചെയ്യുന്ന വിഡിയോകളും പങ്കുവയ്ക്കാറുണ്ട്. ആലിയ ദിവസം ആരംഭിക്കുന്നത് അൽപം പോലും പഞ്ചസാര ചേർക്കാത്ത ഒരു ഗ്ലാസ് ചായ കുടിച്ചാണ് ദിവസം തുടങ്ങുന്നത്. മുട്ട സാൻവിച്ച് ഉൾപ്പെടുത്തിയ പ്രഭാത ഭക്ഷണം. ഉച്ചഭക്ഷണത്തിന് സബ്ജി, മുളപ്പിച്ച പയർ,റൊട്ടി ഇവയിൽ ഏതെങ്കിലുമൊക്കെ. അത്താഴം അത്തിപ്പഴത്തോളം ചെറുത്, എണ്ണയില്ലാതെ തയാറാക്കിയ റൊട്ടി അല്ലെങ്കിൽ പയറും പച്ചക്കറികളും ഒരു കപ്പ് ചോറും.

ചൂട് കാലത്ത് കുടിക്കാൻ ഏറെ ഇഷ്ടപ്പെടുന്ന ആലിയ സ്പെഷൽ ബീറ്റ്റൂട്ട് ജ്യൂസിന്റെ രുചിക്കൂട്ട് നോക്കാം. ചർമ്മത്തിന്റെ തിളക്കം കൂട്ടാൻ മികച്ച പാനിയമാണിത്.                                                                

ബീറ്റ്റൂട്ട് ജ്യൂസ്                                                                                                                                                   
 ചേരുവകൾ     

ബീറ്റ്റൂട്ട് - അര കഷ്ണം
പഞ്ചസാര- ആവശ്യത്തിന്
ഇഞ്ചി- ഒരു കഷ്ണം
വെള്ളം- രണ്ട് ഗ്ലാസ്
ചെറുനാരങ്ങ - രണ്ട്
ഐസ് കഷ്ണങ്ങൾ - ആവശ്യത്തിന്

തയാറാക്കുന്ന വിധം                                                                                                                                                      

ഒരു മിക്സിയിൽ ബീറ്റ്റൂട്ട് കഷ്ണങ്ങളും ഇഞ്ചി അരിഞ്ഞതും വെള്ളവും പഞ്ചസാരയും ചേർത്ത് അടിക്കുക. അരിച്ചെടുത്ത ശേഷം അൽപം ചെറുനാരങ്ങാനീര് ചേർത്തിളക്കുക ജ്യൂസ് റെഡി. ഐസ് ക്യൂബ്സ് ചേർത്ത് തണുപ്പിച്ചും കുടിക്കാം.

English Summary: Alia bhatt, Healthy Juice Recipe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com