ADVERTISEMENT

ചായയോ കാപ്പിയോ ഒരു പ്രഭാത ഭക്ഷണമല്ല...! 12 മുതൽ 18 വരെയുള്ള പ്രായത്തിലെ കുട്ടികളിൽ പലരും പ്രഭാത ഭക്ഷണത്തിനു പകരം കഴിക്കുന്നത് ഒരു ചായ അല്ലെങ്കിൽ കാപ്പി മാത്രമാണ്. ഭക്ഷണത്തെ സംബന്ധിച്ചു കൗമാരക്കാർക്കിടയിലെ ഏറ്റവും വലിയ തെറ്റിദ്ധാരണകളിൽ ഒന്നാണിത്. പ്രഭാതഭക്ഷണം ഉപേക്ഷിക്കുന്നത് കൗമാരക്കാരിൽ ജീവിതശൈലിയായി മാറുകയാണെന്നു ചില പഠനങ്ങൾ തെളിയിക്കുന്നു. രാവിലെ എഴുന്നേൽക്കുമ്പോൾ തോന്നുന്ന വിശപ്പില്ലായ്മയും തളർച്ചയുമാണ് ഇത്തരത്തിൽ ചിന്തിക്കാൻ പ്രേരിപ്പിക്കുന്നത് എന്നും പഠനത്തിൽ പറയുന്നു. പ്രഭാത ഭക്ഷണം ഒഴിവാക്കിയാൽ ഭാരം കുറയും എന്നു ചിന്തിക്കുന്നവരും കുറവല്ല. ദിവസവും സമീകൃതാഹാരം കഴിക്കുന്ന കുട്ടികളേക്കാൾ ബുദ്ധിവികാസം കുറവായിരിക്കും പ്രഭാതഭക്ഷണം സ്ഥിരമായി ഉപേക്ഷിക്കുന്നവർക്ക്.

പഠനത്തിൽ ശ്രദ്ധയില്ലായ്മ, ക്ലാസിൽ ഉറക്കം, ഹൈപ്പർ ആക്ടിവിറ്റി എന്നിവയും ഇത്തരക്കാരിൽ കണ്ടുവരുന്നു. വളർച്ചയും പ്രഭാത ഭക്ഷണവുമായി അഭേദ്യമായ ബന്ധമാണുള്ളതെന്നു ഡോക്ടർമാർ പറയുന്നു. രാവിലെ കൃത്യസമയത്തു ഭക്ഷണം കഴിക്കാതെ സ്കൂളിലും മറ്റിടങ്ങളിലും പോകുന്നവർ ഉച്ചയ്ക്കു മുൻപു വിശക്കുകയും വിശപ്പടക്കാൻ ജങ്ക് ഭക്ഷണം ശീലമാക്കുകയും ചെയ്യും. ഇതു ഉച്ചഭക്ഷണം കഴിക്കുന്നതിനെ ദോഷമായി ബാധിക്കുകയും ഭക്ഷണരീതി മൊത്തത്തിൽ താറുമാറാവുകയും ചെയ്യും.

രോഗങ്ങളെ അകറ്റി നിർത്തും

ദിവസത്തെ ഏറ്റവും പ്രധാന ഭക്ഷണം പ്രഭാതത്തിലെയാണെന്നതിൽ സംശയമില്ല. പ്രഭാത ഭക്ഷണം കൃത്യമാക്കുന്നതിലൂടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് തെറ്റാതെ സൂക്ഷിക്കുകയും ദിവസം മുഴുവൻ സുസ്ഥരമായ ഊർജം ശരീരത്തിൽ നിറച്ചു നിർത്തുകയും ചെയ്യും. ഹൃദ്രോഗം, പ്രമേഹം, ദുർമേദസ്സ് എന്നിവ വരാതെ സൂക്ഷിക്കും.

പുത്തൻ ഭക്ഷണ പരീക്ഷണങ്ങൾ നടത്താം

കഴിച്ചു മടുത്ത വിഭവങ്ങളാണു പ്രശ്നമെങ്കിൽ പ്രഭാത ഭക്ഷണത്തിൽ പുതിയ രീതികളും വിഭവങ്ങളും പരീക്ഷിക്കാം. ചായ, കാപ്പി എന്നിവ ഒഴിവാക്കി ജ്യൂസ്, സ്മൂതി, ഫ്രൂട്ട് ഷെയ്ക്ക് എന്നിവയിലേതെങ്കിലും ഭക്ഷണത്തിനൊപ്പം കഴിക്കുന്നത് നല്ലതാണ്. കേരളീയ വിഭവങ്ങൾക്കു പകരം ഉത്തരേന്ത്യൻ വിഭവങ്ങളും മറ്റും പരീക്ഷിക്കാം. രാത്രി ഉറങ്ങുന്നത് നേരത്തേയാക്കാം. രാവിലെ എണീക്കാൻ മടിയുണ്ടാകില്ല. എഴുന്നേൽക്കുന്നത് 15 മിനിറ്റ് നേരത്തെയാക്കി നോക്കൂ, വിശപ്പ് താനേ വരും.

English Summary: Importance of Breakfast

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com