ADVERTISEMENT

പാചകം പഠിച്ചിട്ടു തന്നെ കാര്യം എന്ന് ഉറപ്പിച്ചിരിക്കുകയാണോ ബോളിവുഡ് സുന്ദരി ആലിയ ഭട്ട്. സൗത്ത് ഇന്ത്യൻ സ്പെഷൽ സുക്കിനി സബ്സിയുടെ വിഡിയോയാണ് ആലിയ പങ്കുവച്ചിരിക്കുന്നത്. കുക്കറി ഷോകളൊക്കെ കാണാൻ ഇഷ്ടമാണ് എന്നും പറഞ്ഞ് ചൂടായ എണ്ണയിലേക്ക് കടുകിടുമ്പോൾ ആകെ പേടിച്ചു വിറച്ചുപോയി...ഇതെന്താ ഇങ്ങനെയെന്ന്! എന്തായാലും കടുകു പൊട്ടി കഴിഞ്ഞപ്പോഴേയ്ക്കും പാചകത്തിലേക്ക് തിരിച്ചെത്തി ആലിയ. എല്ലാ ചേരുവകളും ചേർത്ത് അടുപ്പിൽ വച്ചു കഴിഞ്ഞും ആവേശം വിടാതെ ആലിയ ചോദിക്കുന്നുണ്ട്...ഇനിയും ഞാനെന്താണ് ചെയ്യേണ്ടതെന്ന്, 2 മിനിറ്റ് സമയം കൊടുത്താൽ മതിയെന്നാണ് ആലിയയുടെ ഷെഫ് ദിലീപ് പണ്ഡിറ്റ് പറയുന്നത്.

ചേരുവകൾ 

  • സുക്കിനി - ഒരെണ്ണത്തിന്റെ പകുതി (ചെറുതായി മുറിച്ചത്)
  • എണ്ണ – അരടേബിൾ സ്പൂൺ
  • കടുക് – കാൽ ടീസ്പൂൺ
  • കായം – കാൽ ടീസ്പൂൺ
  • കറിവേപ്പില – ആവശ്യത്തിന്
  • പച്ചമുളക് – അര ടീസ്പൂൺ
  • ഉപ്പ് – ആവശ്യത്തിന്
  • തേങ്ങ – 
  • മല്ലിപ്പൊടി – അര ടീസ്പൂൺ
  • ജീരകം പൊടിച്ചത് – കാൽ ടീസ്പൂൺ
  • പെരും ജീരകം പൊടിച്ചത് – കാൽ ടീസ്പൂൺ
  • ആംചുർ – കാൽ ടീസ്പൂൺ
  • തേങ്ങാ – 2 ടേബിൾ സ്പൂൺ

തയാറാക്കുന്ന വിധം

പാനിൽ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കടുക് പൊട്ടിച്ച് കായം, കറിവേപ്പില, പച്ചമുളക്, ഉപ്പ്, സുക്കിനി എന്നിവ ചേർത്ത് രണ്ടുമിനിറ്റ് അടച്ചു വച്ച് വേവിക്കുക. ഇതിലേക്ക് മല്ലിപ്പൊടി, ജീരകം പൊടിച്ചത്, പെരുംജീരകം പൊടിച്ചത്, ആംചൂർ പൗഡർ എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക. ഇതിലേക്ക് 2 ടേബിൾ സ്പൂൺ തേങ്ങാ ചിരകിയതും ചേർത്ത് യോജിപ്പിച്ച് വാങ്ങാം.

English Summary: In Alia Bhatts Kitchen, Zucchini Sabzi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com