ADVERTISEMENT

‘വലിയ കപ്പ പോലെയുള്ള ഭക്ഷണപദാർഥം, ദാൽ കറിയോടൊപ്പമാണ് അത് വിളമ്പുന്നത്’– ഏറ്റവും പ്രിയപ്പെട്ട ഇന്ത്യൻ ഭക്ഷണമേത് എന്ന ചോദ്യത്തിനു മുതിർന്ന ഡെമോക്രാറ്റ് നേതാവും യുഎസ് സെനറ്ററുമായ എലിസബത്ത് വാറന്റെ മറുപടി. 

kappa-biryani-sausage

യുഎസ്സിൽ സംഘടിപ്പിച്ച ഒരു ഫോറത്തിലുയർന്ന വാറന്റെ മറുപടി സമൂഹമാധ്യമ ചർച്ചകൾക്ക് വഴിയൊരുക്കി. ബൂൻദി റൈത്ത, ഇഡലി, ഖീർ തുടങ്ങിയവയാകാം വാറൻ ഉദ്ദേശിച്ചതെന്ന് പലരും പറഞ്ഞപ്പോൾ അമേരിക്കയിലെ പ്രശസ്ത അഭിഭാഷകൻ മാക്സ് കെന്നർലിയുടെ അഭിപ്രായം കേരള ശൈലിയിൽ തയാറാക്കിയ കപ്പപ്പുഴുക്ക് ആയിരിക്കാമെന്നാണ്.

വാറന്റെ മകൾ അമേലിയ വിവാഹം കഴിച്ചിരിക്കുന്നത് ഇന്ത്യക്കാരനായ സുശീൽ ത്യാഗിയെയാണ്.

English Summary: Elizabeth Warren on her food habits

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com