ADVERTISEMENT

വിവിധ ഇനം കോംബോ ഭക്ഷണങ്ങളാണ് 1 കൊരി: പത്ത് ഇരുപത്തഞ്ച് സ്റ്റാളിന്റെ പ്രത്യേകത. തേക്കടിയിലെ ഹോട്ടൽ അമ്പാടിയാണ് വ്യത്യസ്തവും രുചികരവുമായ വിഭവങ്ങൾ ഒരുക്കുന്നത്. കോട്ടയത്തെ ഭക്ഷണപ്രേമികൾക്കായി പരിചയപ്പെടുത്തുന്നത് ഫ്രൈഡ് റൈസ്, ന്യൂഡിൽസ്, എന്നിവയുടെ വ്യത്യസ്തമായ കോംബോ പാക്കേജുകളാണ്. ചിക്കൻ, ബീഫ്, മത്സ്യം, പോർക്ക് എന്നിവയിലെ വിവിധ വിഭവങ്ങൾ. ടൈനി ഫിഷ് ഫ്രൈ, ഡ്രാഗൺ ചിക്കൻ, ചിക്കൻ ഹണി ചില്ലി, പോർക്ക് ഹണി ചില്ലി, ബീഫ് ആൻഡ് ചീസ് തുടങ്ങിയ വ്ത്യസ്തമായ വിഭവങ്ങളും സ്റ്റാളിലുണ്ട്.

ഇവിടുത്തെ സ്പെഷൽ പോർക്ക് വിഭവങ്ങളാണ്. ഹോട്ടലിന്റെ ഫുഡ് വേസ്റ്റ് ഉപയോഗിക്കാൻ തുടങ്ങിയ ഫാമിൽ വളർത്തുന്ന പോർക്കാണ് ഇവിടെ ഉപയോഗിക്കുന്നത്.  അതോടൊപ്പം ചിക്കൻ,മീൻ സ്പെഷൽ ഫിഷ് ഫിൻഗറും ഇവിടെ ലഭ്യമാണ്. ഫ്രൈഡ് റൈസ്, ചില്ലി ചിക്കൻ കോംപിനേഷനും ഫുഡ്മേളയിൽ ആവശ്യക്കാർ ഏറെയാണ്. വെള്ളവും പഞ്ചസാരയും ഐസും ചേർക്കാതെ തയാറാക്കുന്ന മാതളനാരങ്ങ ജ്യൂസും ഇവിടെ ലഭിക്കും.

സ്റ്റാളിന്റെ പേരിലുള്ള കൗതുകം തേടി ബൈബിൾ തുറന്നു; 1 കൊരി: പത്ത് ഇരുപത്തഞ്ച് ബൈബിൾ വാക്യം ഇതാണ്!
‘ചന്തയില്‍ വില്‍ക്കപ്പെടുന്ന ഏതുതരം മാംസവും വാങ്ങി മനശ്ചാഞ്ചല്യം കൂടാതെ ഭക്ഷിച്ചുകൊള്ളുവിന്‍.’

കോട്ടയം റൗണ്ട് ടേബിൾ 121ന്റെ ഭക്ഷ്യമേള നാഗമ്പടം മുനിസിപ്പൽ മൈതാനത്താണ് ഒരുക്കിയിരിക്കുന്നത്.  വൈകിട്ട് 3.30 മുതൽ 10.30 വരെ നടക്കുന്ന മേളയിൽ പ്രവേശനം പാസ് മൂലം.  26നു സമാപിക്കും.

English Summary: Kottayam Food Fest 2020, 1 Corinthians 10:25

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com