ADVERTISEMENT

ഇത് തുമ്മാരുകുടി സ്‌പെഷൽ വിഭവം; പേര് 'ഉത്സാഹിയായ കോഴി'! സ്വന്തമായി കണ്ടു പിടിച്ച പാചകക്കൂട്ടുമായി യുഎന്‍എ ദുരന്ത ലഘൂകരണ വിഭാഗം മേധാവി മുരളി തുമ്മാരുകുടിയുടെ ഫേസ്ബുക്ക് കുറിപ്പ്. എളുപ്പത്തിൽ പ്രഷർകുക്കറിൽ പാചകം ചെയ്യാം എന്നതാണ് ഈ പാചകക്കുറിപ്പിന്റെ സവിശേഷത. ഒറ്റയ്ക്ക് താമസിക്കുന്നവരുടെ പാചകശാലയിൽ മൈക്രോവേവ് കഴിഞ്ഞാൽ ഏറ്റവും അത്യാവശ്യമുള്ളത് ഒരു പ്രഷർ കുക്കർ ആണ്. യൂറോപ്യൻ രാജ്യങ്ങളിൽ സുരക്ഷാ നിയമങ്ങൾ കാരണം ഇത് പൊതുവിൽ ലഭ്യമല്ല, അതുകൊണ്ട് നാട്ടിൽ നിന്ന് തന്നെ കൊണ്ടുവരണം. ഇത്തവണത്തെ വരവിൽ പുതിയൊരു പ്രഷർ കുക്കർ വാങ്ങി, ഇന്ന് ശനിയാഴ്ചയായതിനാലും പുറത്ത് മൈനസ് ടെംപെറേച്ചർ ആയതിനാലും അല്പം പാചകം ചെയ്യാം എന്ന് വച്ചു.

ഏറ്റവും സമയം കുറച്ച്, ഏറ്റവും എളുപ്പത്തിൽ പാചകം ചെയ്യുക എന്നതാണ് എന്റെ അടിസ്ഥാന തത്വം. രണ്ടാമത്തെ തത്വം ഇന്ന് നമ്മൾ കാണുന്ന എല്ലാ വിഭവങ്ങളും ആരെങ്കിലും ഒക്കെ പരീക്ഷണം ചെയ്ത് ഉണ്ടാക്കിയതാണ്, അതുകൊണ്ട് തന്നെ പുതിയ പരീക്ഷണങ്ങൾ നടത്തേണ്ടതും പുതിയ വിഭവങ്ങൾ കണ്ടെത്തേണ്ടതും നമ്മുടെ കടമയാണ് എന്നതാണ്.

ഇന്ന് ഞാൻ പരീക്ഷിച്ചു കണ്ടെത്തിയ ഒന്നാം തരം ഡിഷ് ആണ് Spirited Chicken അല്ലെങ്കിൽ "ഉത്സാഹിയായ കോഴി" (തലേക്കെട്ട് കണ്ടു തെറ്റിദ്ധരിച്ചവരുടെ തലയിൽ ആണ് കുഴപ്പം). സംഗതി സിംപിൾ ആണ്

  • ചിക്കൻ - 500 ഗ്രാം
  • സവാള - 2
  • തക്കാളി - 1
  • കാരറ്റ് - 1
  • ഓറഞ്ച് (തൊലി ഉൾപ്പടെ) - മൂന്ന് സ്ലൈസ്
  • ഇഞ്ചി പേസ്റ്റ് - 1 സ്പൂൺ
  • ടാബാസ്കോ ഗ്രീൻ സോസ് - 2 സ്പൂൺ (ഇല്ലെങ്കിൽ പച്ചമുളക് മൂന്ന്)
  • Limoncello - ഒരു പെഗ് (ഇല്ലെങ്കിൽ അര ഗ്ലാസ് സ്പ്രൈറ്റ് വച്ചും അഡ്ജസ്റ്റ് ചെയ്യാം)

ഇത്രേം സംഘടിപ്പിച്ചാൽ പിന്നെ എളുപ്പമാണ്. ഇവയൊക്ക പാകത്തിൽ മുറിച്ച്/അരിഞ്ഞതിന് ശേഷം പ്രഷർ കുക്കറിൽ ഇടുക. വെള്ളം അല്പം പോലും ഒഴിക്കരുത്. മൂടി വച്ച് പ്രഷർ കുക്ക് ചെയ്യുക. മൂന്നു വിസിൽ വന്നാൽ എടുത്ത് മാറ്റി വയ്ക്കുക, പ്രഷർ എല്ലാം പോയ്ക്കഴിയുമ്പോൾ ചൂടോടെ ബ്രെഡിനോടൊപ്പം കഴിക്കുക.

ആഹാ, അന്തസ്....

English Summary: Muralee Thummarukudy Chicken Curry Recipe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com