ഏതു ഭക്ഷണത്തോടൊപ്പവും കഴിക്കാവുന്ന യൂണിവേഴ്സൽ ഹീറോ; അതാണ് അർപ്പാസ്

arepas-venezuela
SHARE

നൂറ്റാണ്ടുകൾക്കു മുൻപേ വെനസ്വേലയിലെ ഗോത്രവർഗക്കാർ പാകം ചെയ്തിരുന്ന വിഭവം; ഏതു ഭക്ഷണത്തോടൊപ്പവും കഴിക്കാവുന്ന യൂണിവേഴ്സൽ ഹീറോ; അതാണ് അർപ്പാസ്. നമ്മുടെ പൊരിച്ച പത്തിരി വട്ടത്തിലും വണ്ണത്തിലുമുള്ള ചോള വിഭവമാണ് അർപ്പാസ്. ഉള്ളിൽ മാംസം നിറച്ചും അല്ലാതെയും അർപ്പാസ് ഉണ്ടാക്കാം. എന്തെങ്കിലും നിറയ്ക്കുന്നെങ്കിൽ അത് ബീഫും ചീസും ബീൻസും ഒന്നിച്ചുള്ള മേളമാണ്. കരുമുരാന്ന് ഉള്ള പുറമടര് കടന്നെത്തുന്നത് പതുപതുത്ത അകക്കാമ്പിലേക്ക്. 

വേവിച്ച് ഉണക്കിപ്പൊടിച്ച ചോളപ്പൊടിയാണ് അർപ്പാസിന്റെ ആത്മാവ്. ഈ മാവ് എണ്ണയും ഉപ്പും വെള്ളവും ചേർത്ത് കുഴച്ച് ചപ്പാത്തി പരുവത്തിനെന്നപോലെ ഉരുട്ടിയെടുക്കണം. ശേഷം അര ഇഞ്ച് കനത്തിൽ പത്തിരിവട്ടത്തിൽ പരത്തുക. ഇത് തന്തൂരി അടുപ്പിൽ വേവിച്ചെടുക്കുകയാണ് പരമ്പരാഗത രീതി. അവ‌്നിൽ ബേക്ക് ചെയ്യുകയോ, ഫ്രൈ ചെയ്ത് എടുക്കുകയോ ചെയ്യാം.

1950 ഓടെയാണ് അർപ്പാസിനുള്ളിൽ രുചികരമായ മാംസമസാല കൂട്ടുകൾ അടുക്കിവയ്ക്കുന്ന പതിവു തുടങ്ങിയത്. രണ്ട് അർപ്പാസുകൾക്കിയിൽ ഇത്തരം രുചിക്കൂട്ടുകൾ നിറയ്ക്കുന്ന വിഭവം എരിപ്പ രെല്ലെന എന്ന് അറിയപ്പെട്ടു. ഇതോടെ മറ്റു വിഭവങ്ങൾക്കു കൂട്ടായി പാത്രത്തിനരികിലിരുന്നിരുന്ന അർപ്പാസ് തീൻമേശയുടെ നടുവിലേക്ക് രാജകീയമായി കയറിവന്നു. പല പാചകപരീക്ഷണങ്ങളിലൂടെയും മെയിൻ ഡിഷ് ആയും സൈഡ് ഡിഷായും തരാതരം പോലെ അർപ്പാസ് അതോടെ വേഷംകെട്ടിത്തുടങ്ങി.  വെനസ്വേലയിൽ രാത്രി ഭക്ഷണമായാണ് അർപ്പാസിന്റെ മുഖ്യ സ്ഥാനം. കൂടാതെ ചെറുകടിയായും പകൽ കറങ്ങിനടക്കുന്നു. കൊളംബിയൻ ഭക്ഷണശീലത്തിലും അർപ്പാസിന് വിശിഷ്ടപരിഗണനയാണുള്ളത്.

English Summary: Arepas Venezuela

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
FROM ONMANORAMA