ADVERTISEMENT

അപൂർവ്വ സൗഹൃദത്തിൽ നിന്നും പിറന്ന കരിമ്പിൻ ജ്യൂസ് കടയുടെ വിശേഷങ്ങളുമായി പ്രശസ്ത ജ്യോതിഷി ഹരി പത്തനാപുരം. ഫേസ് ബുക്ക് പേജിലൂടെ ഹരി പത്തനാപുരം പങ്കുവച്ച വിഡിയോയിലൂടെയാണ് പുതിയ സംരഭമായ ജ്യൂസ് കടയുടെ വിശേങ്ങൾ പറയുന്നത്. തന്റെ അച്ഛനും മുഹമ്മദ് കുഞ്ഞ് എന്ന സുഹൃത്തുമായുള്ള സൗഹൃദത്തിന്റെ സ്മാരകമാണ് ഈ കട. ഹരിയുടെ അച്ഛൻ ഗോപാലൻ വൈദ്യർക്ക് ജ്യോതിഷാലയവും വൈദ്യശാലയും നടത്തിയിരുന്നത് പള്ളിമുക്കിലെ ഒരു വാടക കെട്ടിടത്തിലായിരുന്നു. രണ്ടു വർഷമായി ചില ആരോഗ്യ പ്രശ്നങ്ങൾ കാരണം അദ്ദേഹത്തിന് കടയിൽ പോകാൻ സാധിക്കുന്നില്ല. സാമ്പത്തിക ബാധ്യത വരാതെ കട ഒഴിയുന്നതിനായി ഉടമസ്ഥനെ സമീപിച്ചതാണ് കഥയിലെ ട്വിസ്റ്റ്. കട ഉടമസ്ഥൻ മുഹമ്മദ് മരിക്കുന്നതിന് മുൻപ് മകൻ കമറുദിനെ ഒരു കാര്യം പറഞ്ഞേൽപ്പിച്ചിരുന്നു, ‘പള്ളിമുക്കിൽ ഒരു കട മുറി പണിത്, ഗോപാലാൻ വൈദ്യർക്ക് അത് വാടകയ്ക്കു കൊടുക്കണം. അദ്ദേഹത്തിന്റെ കാലം കഴിയാതെ അത് മറ്റൊരാൾക്ക് കൊടുക്കാൻ പാടില്ല. ബാപ്പയ്ക്ക് നൽകിയിരിക്കുന്ന വാക്ക് പാലിക്കാൻ ആഗ്രഹിക്കുന്ന കമറുദീൻ കട ഒഴിയാൻ സമ്മതിച്ചില്ല, പണത്തിന് ബുദ്ധിമുട്ടാണെങ്കിൽ വാടകയും വേണ്ട എന്നു പറഞ്ഞപ്പോൾ എല്ലാവരും ചേർന്ന് ചിന്തിച്ച് എടുത്ത തീരുമാനമാണ് ആരോഗ്യകരമായ പാനിയങ്ങൾക്കു വേണ്ടിയുള്ള ഈ കടയെന്ന് ഹരി പത്തനാപുരം പറയുന്നു.

ഡയറ്റ് കെയിൻ ജ്യൂസ് എന്നാണ് കടയുടെ പേര്. ആരോഗ്യകരമായ വിഭവങ്ങൾക്ക് വേണ്ടിയുള്ള കട എന്നതാണ് ലക്ഷ്യം. ഇവിടെ കരിമ്പിൻ ജ്യൂസ് മാത്രമല്ല , ആപ്പിൾ, അവക്കാഡോ, ഓറഞ്ച്, തേൻ, രുചികൾക്ക് ഒപ്പവും ലഭിക്കും. എല്ലാവർക്കും എപ്പോഴും കുടിക്കാൻ പറ്റുന്ന ഹെൽത്തി ജ്യൂസാണ് ഇവിടെ ലഭിക്കുന്നത്. ഷോപ്പിന്റെ ഉദ്ഘാടനം. 13 ന് ഉച്ചയ്ക്ക് 12 ന് പത്തനാപുരം  എം എൽ എ കെ.ബി.ഗണേഷ് കുമാർ നിർവ്വഹിക്കും. ചലച്ചിത്രതാരം അനുശ്രീയും അതിഥിയായി എത്തും.

പത്തനാപുരം – പുനലൂർ വഴിയിലാണ് പള്ളിമുക്കിലാണ് ഡയറ്റ് കെയിൻ ജ്യൂസ് ഷോപ്പ് സ്ഥിതിചെയ്യുന്നത്.

English Summary: Diet Cane Juice Shop in Pathanapuram

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com