ADVERTISEMENT

കൊച്ചിയുടെ രുചി ആഴങ്ങളിലേക്കിറങ്ങി വയറും മനസും നിറച്ച് പ്രശസ്ത യുഎഇ വ്ളോഗർ അൽ അമേരിയും ഭാര്യ സൽമയും. കേരളത്തിൽ നിന്നുള്ള രുചികാഴ്ചകളുടെ വിഡിയോയ്ക്ക് ആവേശകരമായ സ്വീകരണമാണ് ലഭിക്കുന്നത്.

കുലുക്കി സർബത്ത്, സ്പൈസി പേരയ്ക്ക, പഴംപൊരി, ദോശ, ശ്രീബാലാജി കോഫി ഹൗസിലെ ചൂട് ചായ, തട്ടുകടയിലെ പൊറോട്ടയും ബീഫും...മലയാളിക്ക് പ്രിയപ്പെട്ടതെല്ലാം രുചിച്ചാണ് ഖാലിദ് അൽ അമേരിയുടെയും സൽമയുടെയും യാത്ര.

ഭക്ഷണം മാത്രമല്ല ഈ ഫുഡ് ടൂർ വിഡിയോ ചെയ്യാൻ കാരണമെന്നും അൽ അമേരി പറയുന്നു. ഭക്ഷണത്തിലൂടെ സംസ്കാരം, ഭക്ഷണം തയാറാക്കുന്നതിലും വിളമ്പുന്നതിലും ആളുകൾ കാണിക്കുന്ന പാഷൻ, അവരുടെ നല്ല മനസ് എല്ലാം മനസിലാക്കുവാനും ഈ രുചിയനുഭവം കാരണമായെന്ന് അൽ അമേരി പറഞ്ഞു.

കുലുക്കി സർബത്ത് തയാറാക്കുന്ന മാന്ത്രിക കരങ്ങളും , ചായക്കടയിൽ നിന്നും വരുമാനമുണ്ടാക്കി ശ്രദ്ധേയരായ എറണാകുളത്തെ ശ്രീബാലാജി കോഫി ഹൗസ് ഉടമ വിജയൻ-മോഹന ദമ്പതികളെയും വിഡിയോയിൽ പ്രത്യേകം പരാമർശിക്കുന്നുണ്ട്.

ലോകത്തിന്റെ വിവധ ഭാഗങ്ങളിൽ സഞ്ചരിച്ച് വിഡിയോ ചെയ്യുകയും യുഎഇയിൽ തന്നെയുള്ള കാഴ്ചകളും രീതികളും പരിചയപ്പെടുത്തുന്ന വ്ലോഗർ ആണ് ഖാലിദ്. ഭാര്യ സൽമയ്ക്കൊപ്പം കോമിഡി സ്കിറ്റുകളും ഇദ്ദേഹം ചെയ്തിട്ടുണ്ട്. ഖാലിദ് ചെയ്ത ഇത്തരം വിഡിയോകൾ വലിയ ശ്രദ്ധനേടിയവയാണ്. തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലാണ് ഇദ്ദേഹം വിഡിയോകൾ പോസ്റ്റ് ചെയ്യുക. 

കേരളത്തിൽ പ്രളയം ഉണ്ടായപ്പോൾ കേരളത്തെ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് ഇദ്ദേഹം വിഡിയോ ചെയ്തിരുന്നു. യുഎഇയിലെ ഇന്ത്യൻ സമൂഹത്തെ കുറിച്ചും ഖാലിദ് ചെയ്ത വിഡിയോ ഏറെ ശ്രദ്ധനേടിയിരുന്നു.  

English Summary:  Khalid Al Ameri, Arab Couple Explores Kerala Street Food

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com