ADVERTISEMENT

ബോൾഗാട്ടി ഗ്രാൻഡ്‌ ഹയാത്ത് വാലന്റൈൻസ് ദിനാഘോഷത്തിന് ഒരുങ്ങുന്നു. കപ്പിൾ സ്പാ തെറാപ്പി മുതൽ വ്യത്യസ്ഥതയാർന്ന ഡിന്നറുകളും ഒരുക്കിയാണ് ഇവിടെ പ്രണയിതാക്കളുടെ ദിവസമൊരുക്കുന്നത്. തായ് സോൾ റെസ്റ്റോറന്റിന് സമീപമുള്ള പൂൾ സൈഡ് റൊമാന്റിക് ക്രമീകരണത്തിലോ അല്ലെങ്കിൽ  പൂൾ‌സൈഡ് കബാനയിലോ പ്രണയ ദിനം ആഘോഷിക്കാം. ഹോട്ടലിലെ യൂറോപ്യൻ റെസ്റ്റോറന്റായ  കോളനി ക്ലബ്‌ ഹൗസ് ആൻഡ് ഗ്രില്ലിലെ ഊഷ്മളമായ അന്തരീക്ഷത്തിലാവാം പ്രണയാഘോഷം. താൽപര്യമുള്ളവർക്ക് വേമ്പനാട് കായലിന്റെ മനോഹാരിത ആസ്വദിച്ച് മലബാർ കഫേയിൽ തനതായ രുചി വൈവിദ്ധ്യങ്ങളുമായി ഈ ദിനത്തെ മനോഹരമാക്കുന്നതിനും അവസരമുണ്ട്. 

വാലന്റൈൻസ് ദിനാഘോഷങ്ങളുടെ  ഭാഗമായി ഫെബ്രുവരിയിലുടനീളം 'ശാന്തത' സ്പായിലാണ് കപ്പിൾ സ്പാ തെറാപ്പി ഒരുക്കിയിരിക്കുന്നത്. പ്രിയപ്പെട്ടവരുമായി എത്തുന്നവർക്കായി മാന്ത്രിക നിമിഷങ്ങളും അവിസ്മരണീയമായ അനുഭവങ്ങളുമാണ് ഗ്രാൻഡ്‌ ഹയാത്ത് കൊച്ചി ബോൾഗാട്ടി വാഗ്ദാനം ചെയ്യുന്നത്. 4299രൂപ നിരക്കിൽ തായ് സോൾ റെസ്റ്റോറന്റിൽ വൈകിട്ട് 7മുതൽ 11വരെയാകും പൂൾ സൈഡ് ബുഫേ ഡിന്നർ ലഭ്യമാകുക., പൂൾ സൈഡ് പ്രൈവറ്റ് കബാനയിൽ 11999രൂപക്ക് രാത്രി 8മുതൽ 11വരെ ഡിന്നർ ലഭിക്കും. കോളനി ക്ലബ്‌ ഹൗസ് ആൻഡ് ഗ്രില്ലിൽ വൈകിട്ട് 7മുതൽ 11വരെ 5999രൂപ നിരക്കിൽ ഡിന്നർ ആസ്വദിക്കാം. മലബാർ കഫെയിൽ വൈകീട്ട് 7മുതൽ 10.30വരെ 1999രൂപ നിരക്കിൽ ഡിന്നർ ലഭ്യമാകും.  'ശാന്തത' സ്പായിൽ 15000രൂപക്ക് ഒരു ലോകോത്തര സ്പാ അനുഭവമാണ് ലഭ്യമാകുന്നത്. കൂടുതൽ വിവരങ്ങൾക്കും റിസർവേഷനുകൾക്കും 0484 2661234/ 0484 2661831 

English Summary: Valentine Celebration in Kochi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com