sections
MORE

അമ്മിക്കല്ലിൽ നല്ല ഒന്നാന്തരം തേങ്ങാചമ്മന്തി, അരച്ചത് സംഗക്കാരെ !

sangakkare
SHARE

അരകല്ലിൽ അരച്ചെടുക്കുന്ന ‘ചമ്മന്തി’ മലയാളികളുടെ ഏറ്റവും പ്രിയ വിഭവമാണ്. ഒന്നല്ല രണ്ടു പ്ലേറ്റുവരെ ചോറ് ഇതു കൊണ്ട് ഉണ്ണാമെന്ന് പലരും സാക്ഷ്യപ്പെടുത്തുകയും ചെയ്യും. ശ്രീലങ്കൻ ക്രിക്കറ്റ് മുൻ താരം കുമാര്‍ സംഗക്കാരെ ട്വിറ്ററിൽ പങ്കു വച്ച ഒരു ചിത്രമാണിത്. അമ്മിക്കല്ലുകൊണ്ട്  ചമ്മന്തി തയാറാക്കുകയാണ് താരം. സംഗക്കാര ഫാമിലി റെസിപ്പി ലണ്ടനിലെ സുഹൃത്തുക്കള്‍ക്കു വേണ്ടിയാണ് സംഗക്കാരെ തയാറാക്കിയത്. പോള്‍ സാംബോല്‍ എന്നാണ് ഈ ചമ്മന്തി ശ്രീലങ്കയിൽ അറിയപ്പെടുന്നത്. നമ്മുടെ ഉണക്കമീൻ–തേങ്ങാ ചമ്മന്തി തന്നെ അല്ലേ ഇത്!.

പോള്‍ സാംബോല്‍ പാചകക്കുറിപ്പ്

മാൽദ്വീപ് ഫിഷ് ഫ്ലേക്ക്സ് – 1 ടേബിൾ സ്പൂൺ
ഉണക്കമുളക് പൊടിച്ചത് – അര ടേബിൾ സ്പൂൺ
ഉപ്പ് – അര ടീസ്പൂൺ
പഞ്ചസാര – ഒരു നുള്ള് (ആവശ്യമെങ്കിൽ)
സവാള – 1 , ഈ ചേരുവകൾ എല്ലാം നന്നായി അമ്മിക്കല്ലു കൊണ്ട് ചതച്ച് യോജിപ്പിച്ച ശേഷം ഒരു കപ്പ് തേങ്ങ ചേർത്ത് വീണ്ടും നന്നായി ചതച്ച് എടുക്കാം.

English Summary: Kumar Sangakkara Sreelankan Special Pol Sambol Tweet

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA