ADVERTISEMENT

ഹോട്ടലാണെന്നു കരുതി ഹോട്ടലിൽ തന്നെ കയറിയാലും, ‘എന്തുണ്ട്?’ എന്ന ചോദ്യത്തിന് ചിലപ്പോൾ നിങ്ങൾ പ്രതീക്ഷിക്കാത്ത ഉത്തരം കിട്ടിയേക്കാം. തൃശ്ശൂർ പൂച്ചിന്നിപ്പാടം സെന്ററിലെ സജീറിന്റെ തട്ടുകടയിലാണു നിങ്ങൾ ചെന്നെത്തുന്നതെങ്കിൽ അതുറപ്പ്. കാൽ നൂറ്റാണ്ടായി തട്ടുകട നടത്തുന്ന ഊരകം ചെമ്പകശേരി വീട്ടിൽ സജീറിന്റെ കടയിലെ വിഭവങ്ങളുടെ ഒരു മെനു കാർഡ് ഇതാ പിടിച്ചോളൂ: – പടയപ്പ, തെരി, റൺവേ, പാവാട, ചൈനാ ടൗൺ, ഈച്ച, ജില്ല, കൂതറ, തുപ്പാക്കി, ഒടിയൻ, രാമലീല, പാവാട, മൊയ്തീൻ, രണ്ട് പെൺകുട്ടികൾ, ബിലാൽ, ബിലാൽ - 2 ‌.

സിനിമാ തിയറ്ററിലല്ല നിങ്ങൾ എത്തിയിരിക്കുന്നത്. സജീറിന്റെ പ്രണയം സിനിമകളോടും സിനിമാപ്പേരുകളോടും ആയിപ്പോയി; അത്രേയുള്ളൂ. പൊളിഞ്ഞു പോയ സിനിമകളുടെ പേരിൽ ഇറങ്ങിയ ഭക്ഷണസാധനങ്ങൾ പോലും സജീറിന്റെ കടയിൽ എത്തുമ്പോൾ ‘പൊളി’യാണ്. ‘രണ്ടു പെൺകുട്ടികൾ’ തന്നെ ഉദാഹരണം.

പടയപ്പയിലാണ് ഈ പ്രണയം ആരംഭിക്കുന്നത്. മുട്ടയും കൊള്ളിയും സജീറിന്റെ പൊടിക്കൈകളും ചേർന്ന വിഭവമാണു പടയപ്പ .രജനിയുടെ പഞ്ച് ഡയലോഗിന്റെ എരിവ് പകരും വിധം സ്പെഷൽ ചമ്മന്തിയും ഒപ്പമുണ്ടാവും. ബിഗ് ബിയുടെ രണ്ടാം ഭാഗമായ ബിലാൽ 2നെക്കുറിച്ച് അണിയറ പ്രവർത്തകർ ആലോചിക്കുമ്പോൾ തന്നെ സജീർ ബിലാൽ 2 എന്ന പേരിൽ വിഭവം ഇറക്കി സൂപ്പർ ഹിറ്റാക്കിക്കഴിഞ്ഞു. എല്ലില്ലാത്ത ചിക്കൻ കഷ്ണങ്ങൾ, കൊള്ളി, പപ്പടം, ചിക്കൻ റോൾ എന്നിവയിൽ സജീറിന്റെ രഹസ്യ പൊടിക്കൈകളും ചേരുമ്പോൾ ബിലാൽ 2 റെഡി. വൈകിട്ട് 4 മുതൽ രാത്രി 11 വരെയാണ് തട്ടുകട. ഏതു വിഭവവും സജീർ വേഗത്തിൽ തയാറാക്കി നൽകുന്നതു തന്നെ ഒരു കാഴ്ചയാണ്.

English Summary: Thattukada in Cherpu Thrissur

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com