എരിപൊരി ചിപ്സുമായി ഏറ്റുമുട്ടി മലയാളികൾ; വിഡിയോയും കമന്റുകളും ഹിറ്റ്

jolo-chips
SHARE

ലോകത്തിലെ ഏറ്റവും എരിവു കൂടിയ കരോലിന പെപ്പർ ചേർത്ത ചിപ്സ് ഒരെണ്ണം കഴിച്ച് ആകെ വിഷമിക്കുന്ന വിഡിയോയ്ക്കു പിന്നാലെ നിരവധി ആളുകളാണ് എരിപൊരി ചിപ്സിന്റെ എരിവ് ടെസ്റ്റ് ചെയ്യുന്നത്. എം ഫോർ ടെക് എന്ന യൂട്യൂബ് ചാനലുകാരാണ് പുതിയ വിഡിയോയുമായി എത്തിയിരിക്കുന്നത്. രണ്ടു പേർ ചേർന്ന് ചക ചക എന്നും പറഞ്ഞ് ആറ് ചിപ്സാണ് കഴിച്ചിരിക്കുന്നത്. 

എരിവുള്ള കപ്പ വറുത്തത് കഴിക്കുന്നതു പോലെ നിസ്സാരമായിട്ടാണ് മൂന്ന് ചിപ്സ് വീതം രണ്ടു പേർ കഴിച്ചു തീർത്തത്. 199 രൂപയ്ക്കുള്ള എരിവൊന്നും ഇല്ല എന്നാണ് കഴിച്ചവർ പറയുന്നത്!.

കാന്താരി മുളക് കൂട്ടി കഞ്ഞി കുടിച്ചു വളർന്ന മലയാളീസിനോടാണോ സായിപ്പൻമാരുടെ കളി...? ലോകത്തിലെ ഏറ്റവും എരിവ് കൂടിയ ചിപ്സ് സത്യമാണോ ? 6 എണ്ണം കഴിച്ചു! കഴിച്ചു കഴിച്ച് എരിവ് കൂടിയ ചിപ്സിന്റെ എരിവെല്ലാം പോയോ?...മലയാളികളെല്ലാം ചേർന്ന് ജോളോ ചിപ്സ് ഓർഡർ ചെയ്ത് മുളക് തികയാതെ വന്നോ ഇങ്ങനെ രസകരമായ പല കമന്റികളും ഈ വിഡിയോയക്ക്് ലഭിക്കുന്നുണ്ട്.

English Summary: Jolo Chips Testing

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
FROM ONMANORAMA