കുക്കിങ് ക്‌ളാസിൽ പഠിച്ചത് പരീക്ഷിച്ച് പാർവതിയും റിമയും; രസികൻ കമന്റുമായി താരങ്ങൾ

rima-parvathi
SHARE

സിനിമാതാരങ്ങൾക്ക് എന്ത് കുക്കിങ് എന്നാണോ? പാചക ക്ലാസിൽ നിന്നുള്ള രസകരമായ വിഡിയോയുമായി രണ്ടു താരങ്ങൾ.

പാസ്ത കുക്കിങ് ക്ലാസിലെ രസകരമായ വിഡിയോയുമായി പാര്‍വതി തിരുവോത്തും റിമാ കല്ലിങ്കലും. വളരെ രസകരമായി ഇറ്റാലിയൻ സ്പെഷൽ റിങ് ആകൃതിയിലുള്ള പാസ്തയാണ് ഇവർ രണ്ടു പേരും ചേർന്ന് തയാറാക്കിയത്. ആദ്യമായാണ് ഇങ്ങനെയൊരു പാസ്ത തയാറാക്കിയത്.

പാർവ്വതിയാണ് വിഡിയോയും ചിത്രങ്ങളും ഇൻസ്റ്റഗ്രമിൽ പങ്കുവച്ചത്. ജൂലി ആൻഡ് ജൂലിയ എന്ന ബോളിവുഡ് സിനിമയിലെ ‍ജൂലിയുടെ സംഭാഷണവും ചിത്രത്തോടൊപ്പം കുറിച്ചിട്ടുണ്ട്.

ചിത്രത്തിനു താഴെ രസികൻ കമന്റുമായി മറ്റ് താരങ്ങളും എത്തിയിട്ടുണ്ട്. ഇഷാ തൽവാർ പറയുന്നത്‘ ഇത് കഴിക്കാൻ എന്നെ കൂടി വിളിക്കൂ, എന്റെ പുട്ടു സ്കിൽ ഞാനും കാണിക്കാം’

‘അപ്പോ ഇനി  നഫാക്കു പോകുമ്പോൾ ഞങ്ങൾക്കൊക്കെ ഉണ്ടാക്കി തരണേ...’ എന്നാണ് വിജയ് യേശുദാസ് പറയുന്നത്.

English Summary: Parvathy Thiruvothu and Rima Kallingal Pasta Cooking Video

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
FROM ONMANORAMA