ADVERTISEMENT

കോട്ടയം കൊല്ലാട് കളത്തിക്കടവ് വഴിയോര വിശ്രമ കേന്ദ്രത്തിൽ എത്തുന്നവർക്ക് ഉള്ളം തണുപ്പിക്കാൻ തനി നാടൻ ജ്യൂസുമായി സാൾട്ട് ആൻഡ് പെപ്പർ വഴിയോരക്കട. അ‍ഞ്ച് വർഷമായി ഇവിടെ സജീവമാണ് ബേബിയുടെ സാൾട്ട് ആൻഡ് പെപ്പർ ജ്യൂസ് കട. വെറൈറ്റി ജ്യൂസുകളാണ് ഇവിടുത്തെ പ്രത്യേകത. കോക്ക്ടെയ്ൽ ജിഞ്ചർ ചില്ലിയും അഞ്ച് നെല്ലിക്കയും ഒരു നാരങ്ങയും ഇഞ്ചി–പച്ചമുളകും പഞ്ചസാരയും ചേർത്ത് തയാറാക്കുന്ന സ്പെഷൽ ജ്യൂസിനും ഇവിടെ ആരാധകർ ഏറെയാണ്. 

പച്ചമാങ്ങ, നെല്ലിക്ക, കുക്കുമ്പർ ഈ മൂന്ന് ചേരുവകൾ കൊണ്ട് മുന്നൂറിൽ പരം വ്യജ്യസ്ത ജ്യൂസുകൾ  തയാറാക്കുന്നുണ്ടെന്ന് ബേബി  പറഞ്ഞു.  എല്ലാ ദിവസവും ഓരോ സ്പെഷൽ ജ്യൂസും കാണും. രാവിലെ 8.30 യ്ക്ക് തുടങ്ങിയാൽ വൈകിട്ട് 7.30 വരെയാണ് കട പ്രവർത്തിക്കുന്നത്.

English Summary: Salt and Pepper Juice Shop in Kollad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com